|    Nov 21 Tue, 2017 8:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സാക്കിര്‍ നായികിനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി

Published : 11th November 2017 | Posted By: fsq

 

ക്വാലാലംപൂര്‍: ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റം, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ നേരിടുന്ന ഇസ്‌ലാം മതപ്രബോധകന്‍ സാക്കിര്‍ നായികിനെ മലേസ്യയില്‍ നിന്നു തിരിച്ചെത്തിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. സാക്കിര്‍ നായിക്കിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ മലേസ്യന്‍ സര്‍ക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. സാക്കിര്‍ നായികിനെ തിരികെയെത്തിക്കാനുള്ള നീക്കം അവസാന ഘട്ടത്തിലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, കേസില്‍ തന്റെ ഭാഗം വിശദീകരിക്കാനായി സാക്കിര്‍ നായിക് മലേസ്യയല്‍ അഭിഭാഷകനെ നിയോഗിച്ചു. ഇന്ത്യയുടെ അപേക്ഷപ്രകാരം നായിക്കിനെ തിരിച്ചയക്കാനുള്ള നട—പടികള്‍ ആരംഭിച്ചതായി മലേസ്യന്‍ ഉപപ്രധാനമന്ത്രി അഹ്മദ് ശാഹിദ് ഹാമിദിയും അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക