|    May 28 Sun, 2017 10:28 pm
FLASH NEWS

സാകിര്‍ നായിക് മംഗളുരുവില്‍ പ്രവേശിക്കുന്നത് തടയണം: ബജ്രംഗ്ദള്‍

Published : 12th December 2015 | Posted By: TK

zakir naikമംഗളുരു: ഇസ്ലാമിക പ്രാസംഗികനായ ഡോ.സാകിര്‍ നായിക് മംഗളുരുവിലെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ്ദള്‍ രംഗത്ത്. ജനുവരി 3ന് കര്‍ണാടക ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സാകിര്‍ നായിക് വരുന്നത്.

മതവിശ്വാസത്തിന്റെ മറവില്‍ രാജ്യദ്രോഹികളെ മംഗളുരുവിലേക്ക് പ്രവേശിപ്പിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മുമ്പ് പ്രവീണ്‍ തൊഗാഡിയ,കല്ലഡുക്ക പ്രഭാകര ഭട്ട് എന്നിവര്‍ക്ക് മംഗളുരുവിലും സകലേശ് പുരയിലും വിലക്ക് കല്‍പ്പിച്ചവരാണ് നായികിനെ ഇങ്ങോട്ട് കൊണ്ടുവരുന്നതെന്നും ബജ്രംഗ്ദള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day