|    Nov 21 Wed, 2018 1:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സാകിര്‍ നായിക്ക്: വിശദ വിവരങ്ങള്‍ കൈമാറില്

Published : 27th August 2018 | Posted By: kasim kzm

ലന്യൂദല്‍ഹി: പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ സാകിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മലേസ്യന്‍ ഭരണകൂടത്തിന് അപേക്ഷ സമര്‍പ്പിച്ചതിനെക്കുറിച്ച് വിശദവിവരങ്ങള്‍ മലേസ്യക്ക് കൈമാറില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കുറ്റവാളികളെ രാജ്യത്തിനു കൈമാറുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ 160 അപേക്ഷകള്‍ തീര്‍പ്പുകാത്ത് കിടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുക, ഭീകരത തുടങ്ങിയ കുറ്റമാരോപിച്ച് ഇന്ത്യ തേടുന്ന നായിക്ക് 2016 ജൂലൈയിലാണ് ഇന്ത്യ വിട്ടത്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് സാക്കിറിനെതിരേ കേസെടുത്തിട്ടുള്ളത്. അസഹിഷ്ണുതാ പ്രസംഗത്തിനും ഇദ്ദേഹത്തിനെതിരേ അന്വേഷണം നടന്നുവരുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss