|    Jul 20 Fri, 2018 2:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സാകിയാ ജഫ്രിയുടെ ഹരജിയില്‍ വിധി 26ന്

Published : 9th September 2017 | Posted By: fsq

 

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജഫ്രിയുടെ പത്‌നി സാകിയാ ജഫ്രി സമര്‍പിച്ച ഹരജിയില്‍ ഗുജറാത്ത് ഹൈക്കോടതി 26നു വിധി പറയും. കലാപത്തില്‍ അന്നത്തെ ഗുജറാത്ത്് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കു പങ്കുണ്ടെന്നാരോപിച്ചു നല്‍കിയ ഹരജി തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരേയാണ് സാകിയ ജഫ്രി ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവുകളുടെ പകര്‍പ്പുകളെല്ലാം വാദി ഭാഗവും കേസന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘവും ഹൈക്കോടതിയില്‍ സമര്‍പിച്ചിരുന്നു.  കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കലാപത്തില്‍ 24 പേര്‍ കുറ്റവാളികളാണെന്നു കണ്ടെത്തി കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് സമര്‍പിച്ചിരുന്നു. എന്നാല്‍, കലാപത്തിനു പിന്നില്‍ ഗൂഢോലോചന ഇല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നരേന്ദ്രമോദിക്കും സംഘത്തിനും കലാപത്തില്‍ പങ്കില്ലെന്ന ശുദ്ധിപത്രം നല്‍കുന്നതായിരുന്നു റിപോര്‍ട്ട്. ഇതിനെതിരേ 2013ല്‍ മെട്രോപോളിറ്റന്‍ കോടതിയെ സമീപിച്ച സാകിയ ജഫ്രിയുടെ ഹരജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് 2014ല്‍ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss