|    Jul 19 Thu, 2018 11:14 pm
FLASH NEWS

സാം നഗര്‍ പട്ടയപ്രശ്‌നം ശാശ്വത പരിഹാരത്തിലേക്ക്

Published : 21st September 2017 | Posted By: fsq

 

കൊല്ലം: പുനലൂര്‍ താലൂക്കിലെ തിങ്കള്‍ക്കരിക്കം വില്ലേജില്‍പെട്ട സാംനഗര്‍ നിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിന് പരിഹാരഭൂമി വനം വകുപ്പിന് കൈമാറുന്ന നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ഇടുക്കി ജില്ലയിലെ കീഴാന്തൂര്‍ വില്ലേജില്‍ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 90 ഏക്കര്‍ ഭൂമി പരിഹാരഭൂമിയായി വനം വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് പുനലൂര്‍ എംഎല്‍എ കൂടിയായ വനം വകുപ്പുമന്ത്രി അഡ്വ.കെ രാജുവിന്റെ ആവശ്യപ്രകാരം റവന്യൂ മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. കണ്ടെത്തിയ പരിഹാര ഭൂമി വനവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണെന്ന റിപോര്‍ട്ടും ഭൂമി കൈമാറ്റവും സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരേയും വനം വകുപ്പ് മേധാവികളേയും യോഗം ചുമതലപ്പെടുത്തി. സാം നഗറിലെ ഭൂമിക്ക് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിന് പിസിസിഎഫ് പി കെ കേശവന്‍ ഐഎഫ്എസിനെ ചുമതലപ്പെടുത്തി. കേന്ദ്ര അനുമതി ലഭ്യമാവുന്ന മുറയ്ക്ക് പട്ടയ വിതരണം നടത്തുന്നതിന് സഹായരകരമായ നിലയില്‍ തുടര്‍ നടപടിക്രമങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍ ഉള്‍പടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു. യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി അഡ്വ.കെ രാജു, റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ഐഎഎസ്, വനം വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസ് ഐഎഎസ്, പിസിസിഎഫ് പികെ കേശവന്‍ ഐഎഫ്എസ്, ഇടുക്കി, കൊല്ലം ജല്ലകളിലെ ഡെപ്യൂട്ടി കലക്ടര്‍മാര്‍, ബന്ധപ്പെട്ട താലൂക്ക് തഹസീല്‍ദാര്‍മാര്‍ പങ്കെടുത്തു. സാംനഗറിലെ നൂറുകണക്കിന് കുടുംബങ്ങളുടെ പട്ടയം സംബന്ധിച്ച വര്‍ഷങ്ങളായുള്ള പ്രശ്‌നത്തിനാണ് ഇതോടെ ശ്വാശ്വത പരിഹാരമാവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss