|    Jul 21 Sat, 2018 8:48 pm
FLASH NEWS

സാംസ്‌കാരിക സംഘടനകളുടെ ലക്ഷ്യം വിശാലമാവണം: അലി അക്ബര്‍

Published : 20th September 2017 | Posted By: fsq

 

പേരാമ്പ്ര:സാംസ്‌കാരിക സംഘടനകളുടെ ലക്ഷ്യം സാംസ്‌ക്കാരിക മുന്നേറ്റം മാത്രമല്ലെന്നും പൊതു വിഷയങ്ങളുടെ ഇടപെടലുകളിലൂടെ നാടിന്റെ നന്മ കെട്ടുപോകാതെ സൂക്ഷിക്കാനും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും ഇത്തരം സംഘടനകള്‍ക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണ് വിവേകാനന്ദ സേവാ സമിതിയുടെ പ്രവര്‍ത്തനമെന്ന് സിനിമാ സംവിധായകന്‍ അലി അക്ബര്‍. വിവേകാനന്ദ സേവാ സമിതി കല്ലോട് സംഘടിപ്പിച്ച അനുമോദന സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നിലവിളക്ക് കൊടുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയവരെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ ദിനേശന്‍ പാറാട്ടുപാറ, സത്യസന്ധതക്ക് നാടിന്റെ അഭിമാനമായ അഭിമന്യുരാജ്, കേരള മീഡിയ അക്കാദമി സംസ്ഥാന തല പരീക്ഷയില്‍ ജേര്‍ണലിസം കമ്യൂണിക്കേഷനില്‍ രണ്ടാം റാങ്ക് നേടിയ പ്രമോദ് എന്നിവരെയുമാണാണ് ആദരിച്ചത്. കെ കെ ബബിലേഷ് അധ്യക്ഷത വഹിച്ചു. കെ പി പ്രസൂണ്‍, അശ്‌റഫ് കല്ലോട്,സുരേഷ് ബാബു കൈലാസ്, ഡോ. കെ വി കരുണാകരന്‍, പി സി സുരേന്ദ്രനാഥ്, ശ്രീധരന്‍ ശ്രീനിലയം, എന്‍ എം ശ്രീശാന്ത്, ടി പ്രകാശന്‍, സി കെ അനില്‍കുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss