|    Aug 24 Thu, 2017 2:23 pm

സാംസ്‌കാരിക നിലയവും അക്ഷയ കേന്ദ്രവും ആക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയില്ല

Published : 8th November 2016 | Posted By: SMR

മുക്കം: സാംസ്‌ക്കാരിക നിലയത്തിനെതിരെ ആക്രമണം നടന്ന് രണ്ടാഴ്ചയാകാറായിട്ടും പോലിസില്‍ പരാതി നല്‍കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടി വിവാദമാകുന്നു. കാരശ്ശേരി പഞ്ചായത്തിലെ നോര്‍ത്ത് കാരശ്ശേരിയിലെ സാംസ്‌ക്കാരിക നിലയത്തിനും ഇതിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തിനും നേരെ കഴിഞ്ഞ മാസം 29ന് രാത്രിയാണ് സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തിയത്. അക്ഷയ സെന്ററിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയും ബോര്‍ഡുകള്‍ കീറി നശിപ്പിക്കുകയും ചെയ്തു. എന്നാ ല്‍, ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനെതിരെ ആക്രമണം നടന്നിട്ട് പഞ്ചായത്ത് സെക്രട്ടറി ഇത് വരെ പോലിസില്‍ പരാതി നല്കിയിട്ടില്ല. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ യുഡിഎഫ് അംഗങ്ങള്‍ കത്ത് നല്‍കിയപ്പോള്‍ മാത്രമാണ് സംഭവമറിഞ്ഞതെന്ന വിചിത്രമറുപടിയാണ് സെക്രട്ടറിയില്‍ നിന്ന് ഉണ്ടായത്. കൂട്ടായ്മ കലാകായിക വേദിയടക്കമുള്ള സന്നദ്ധ സംഘടനകളുടെ വിവിധ സ്ഥലങ്ങളിലെ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാര്‍ നനച്ചു വളര്‍ത്തുന്ന തണല്‍മരവും സാമൂഹിക ദ്രോഹികള്‍ വെട്ടി മാറ്റിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ പരാതി നല്‍കിയെങ്കിലും പഞ്ചായത്തധികൃതര്‍ നിസ്സംഗത തുടരുകയാണ്. രാഷ്ടിയ സ്വാധീനമുപയോഗിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ആരോപണവും ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക