|    Jun 23 Sat, 2018 9:52 pm
FLASH NEWS

സാംസ്‌കാരികോല്‍സവത്തിന് 17ന് അരങ്ങുണരും

Published : 10th January 2017 | Posted By: fsq

 

സ്‌കൂള്‍ കലോല്‍സവത്തിലെ മത്സരമില്ലാത്ത വേദിയായ സാസ്‌കാരികോല്‍സവത്തിന് 17ന് അരങ്ങുണരും. സ്റ്റേഡിയം കോര്‍ണര്‍, ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളാണ് വേദി. 17നു വൈകീട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറില്‍ കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനം നടത്തും. എന്‍ ഷംസീര്‍ എല്‍എഎ അധ്യക്ഷത വഹിക്കും. പ്രമുഖ കലാകാരന്‍മാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, എരഞ്ഞോളി മൂസ, കെ കെ മാരാര്‍ എ കെ ഹക്കീം എന്നിവരെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദരിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ ഹിമാംശു നന്ദ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ബാംസുരി കച്ചേരി അരങ്ങേറും.  18ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വളരുന്ന ശാസ്ത്രവും തളരുന്ന ശാസ്ത്രബോധവും എന്ന വിഷയത്തില്‍ കുട്ടികളുമായി സംവാദം സംഘടിപ്പിക്കും. പ്രഫ. കെ ടി പാപ്പൂട്ടി, പി എം സിദ്ധാര്‍ഥന്‍, ജീവന്‍ ജോബ് തോമസ്, കെ പി രവീന്ദ്രന്‍ പങ്കെടുക്കും. കെ എസ് സുധീര്‍ മോഡറേറ്റര്‍ ആയിരിക്കും. വൈകീട്ട് അഞ്ചിന്് സ്റ്റേഡിയം കോര്‍ണറില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവ വിജയികളുടെ കലാപരിപാടികള്‍, ആറിന് പുള്ളുവന്‍ പാട്ട്, ഏഴിന് ഭാനു പ്രകാശ്, നിഹാര ഹര്‍ഷ് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി, മല്‍ഹാര്‍ എന്നിവയും സംഘടിപ്പിക്കും. 19ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ കവിതയുടെ രസതന്ത്രം എന്ന വിഷയത്തില്‍ കല്‍പറ്റ നാരായണന്‍, ഇ പി രാജഗോപാല്‍, പി എന്‍ ഗോപീകൃഷ്ണന്‍, പി രാമന്‍, മാധവന്‍ പുറച്ചേരി എന്നിവര്‍ കുട്ടികളുമായി സംവദിക്കും. സ്റ്റേഡിയം കോര്‍ണറില്‍ വൈകീട്ട് ആറിന് മാജിക് ഷോയും ഏഴിന് എം സുധാകരന്‍ നയിക്കുന്ന നാട്ടറിവ് പാട്ടുകളും ഉണ്ടായിരിക്കും. 20നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നവമാധ്യമത്തിന്റെ ജനാധിപത്യ സാധ്യതകള്‍ എന്ന വിഷയത്തില്‍ മാധ്യമചര്‍ച്ച സംഘടിപ്പിക്കും. ടി വി സുനിത, പി പ്രേമചന്ദ്രന്‍, ലാസര്‍ ഷൈന്‍, റഫീഖ് ഇബ്രാഹീം ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിജയികളുടെ കലാപരിപാടികളും വൈകീട്ട് ഏഴിന് ഫോക്‌ലോര്‍ അക്കാദമിയുടെ നിണബലിയും ഉണ്ടായിരിക്കും.   21നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ കഥയുടെ വഴി എന്ന വിഷയത്തില്‍ സി വി ബാലകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, സിതാര എസ് എന്നിവര്‍ പങ്കെടുക്കുന്ന സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും.     സ്റ്റേഡിയം കോര്‍ണറില്‍ വൈകീട്ട് അഞ്ചിന് സ്‌പെഷ്യല്‍ സ്‌കൂള്‍ വിജയികളുടെ കലാപരിപാടികളും ഏഴിന് ഗോത്രകലകളും അരങ്ങിലെത്തും. 22നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മക്കളോടൊപ്പം എന്ന പരിപാടിയില്‍ ചലച്ചിത്രതാരം ശ്രീനിവാസന്‍ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ കെ ശൈലജ, ശ്രീനിവാസന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ പങ്കെടുക്കും. കലോത്സവ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ എല്ലാ ദിവസവും നാലിന് സ്റ്റേഡിയം കോര്‍ണറില്‍ വിതരണം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss