|    Aug 21 Mon, 2017 3:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സാംസങ് വൈസ് ചെയര്‍മാനെതിരായ കേസില്‍ വാദം പൂര്‍ത്തിയായി

Published : 8th August 2017 | Posted By: fsq

 

സോള്‍: സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ലി ജേ യോങിനെതിരായ അഴിമതിക്കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. കേസില്‍ യോങിന് 12വര്‍ഷം തടവ് ശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്വെന്‍ ഹെ സ്ഥാനമൊഴിയാന്‍ കാരണമായ അഴിമതിക്കേസിലാണ് യോങിന് പങ്കുള്ളതായി കണ്ടെത്തിയത്. അഴിമതിക്കേസ് നിലനില്‍ക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് ഗ്വെന്‍ ഹെയ്‌ക്കെതിരേ കുറ്റവിചാരണക്ക് ഉത്തരവിട്ടിരുന്നു. അഴിമതിയില്‍ ആത്യന്തികമായി ലാഭമുണ്ടായത് യോങിനാണെന്ന് കേസില്‍ അന്തിമവാദം കേള്‍ക്കവേ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വാദിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങില്‍ കൂടുതല്‍ നിയന്ത്രണം നേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റായിരുന്ന ഗ്വെന്‍ ഹെക്ക്  യോങ് കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഈവര്‍ഷം ഫെബ്രുവരി മുതല്‍ യോങ് കസ്റ്റഡിയിലാണ്. സാസംങ്ങിനു കീഴിലെ വിവിധ കമ്പനികള്‍ ലയിപ്പിച്ചതിലും യോങ് അനധികൃത ഇടപെടല്‍ നടത്തിയതായി ആരോപണമുണ്ട്. 2014ല്‍ തന്റെ പിതാവിന് പകരക്കാരനായാണ് യോങ് കമ്പനിയുടെ തലപ്പത്തെത്തുന്നത്. ആരോപണങ്ങള്‍ നിഷേധിക്കുന്നതായി യോങിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. കേസില്‍ ഒരുമാസത്തിനുള്ളില്‍ വിധിപറയും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക