|    Jan 19 Thu, 2017 8:37 pm
FLASH NEWS

സാംസങ് നോട്ട്-2 വിമാനത്തില്‍ പൊട്ടിത്തെറിച്ചു

Published : 24th September 2016 | Posted By: SMR

ചെന്നൈ: സിംഗപ്പൂര്‍-ചെന്നൈ വിമാനത്തില്‍ യാത്രക്കാരില്‍ ഒരാളുടെ സാംസങ് ഗ്യാലക്‌സി നോട്ട്-2 സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. ഇന്നലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം നിലത്തിറങ്ങാന്‍ ഒരുങ്ങവെയാണ് സംഭവം. വിമാനത്തിലെ ചില യാത്രക്കാരാണ് പുകയുടെ മണം അനുഭവപ്പെടുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് കാബിന്‍ ക്രൂ അംഗങ്ങള്‍ പരിശോധന നടത്തി. 23 സി സീറ്റിലെ ഹാറ്റ് റാക്കില്‍ സൂക്ഷിച്ച ഫോണായിരുന്നു പൊട്ടിത്തെറിച്ചത്. സമയോചിത ഇടപെടലിലൂടെ കാബിന്‍ ക്രൂ അംഗങ്ങള്‍ തീയണച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക