|    Oct 20 Fri, 2017 6:11 pm
FLASH NEWS
Home   >  News now   >  

സാംസങ് ഗാലക്‌സി നോട്ട് 7 നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നു

Published : 11th October 2016 | Posted By: sdq

സോള്‍: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണരംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ സാംസങ് തങ്ങളുടെ പുതിയ പതിപ്പായ ഗാലക്‌സി നോട്ട് 7ന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു. നോട്ട് 7 പലയിടത്തായി പൊട്ടിത്തെറിച്ചെന്ന യ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സാംസങിന്റെ തീരുമാനം. ഇതോടെ ഉപഭോക്താക്കള്‍ക്ക് നോട്ട് 7 മോഡല്‍ ഫോണുകള്‍ തിരിച്ചേല്‍പ്പിക്കാനോ മാറ്റിവാങ്ങാനോ അവസരമൊരുങ്ങും എന്നാണ് കരുതുന്നത്. അപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനു പിറകേ ലോകമൊമ്പാടും ഇതിന്റെ വിപണനം നിര്‍ത്തിവയ്ക്കാന്‍ സാംസങ് നേരത്തേ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഏകദേശം 25 ലക്ഷം ഫോണുകളാണ് ഇതിനോടകം സാംസങ് പിന്‍വലിച്ചത്. ഫോണിലുപയോഗിച്ച ലിഥിയം ബാറ്ററിയിലെ നിര്‍മ്മാണപ്പിഴവാണ് പലപ്പോഴും അപകടത്തിന് ആക്കം കൂട്ടിയത്. ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനിടെ നിലവില്‍ 35 ബാറ്ററികള്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് സാംസങ് തന്നെ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക