|    Mar 27 Mon, 2017 4:21 pm
FLASH NEWS

സാംസങ് ഗാലക്‌സി നോട്ട് 7 നിര്‍മാണം നിര്‍ത്തുന്നു

Published : 12th October 2016 | Posted By: SMR

സോള്‍: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണരംഗത്തെ പ്രമുഖ കമ്പനി സാംസങ് തങ്ങളുടെ ഗാലക്‌സി നോട്ട് 7ന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു. നോട്ട് 7 പലയിടത്തായി പൊട്ടിത്തെറിച്ചെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഉപഭോക്താക്കള്‍ക്ക് നോട്ട് 7 മോഡല്‍ ഫോണുകള്‍ തിരിച്ചേല്‍പ്പിക്കാനോ മാറ്റിവാങ്ങാനോ അവസരമൊരുങ്ങും എന്നാണ് കരുതുന്നത്.
അപകടങ്ങള്‍ റിപോര്‍ട്ടു ചെയ്തതിനു പിറകേ ലോകമെമ്പാടും ഇതിന്റെ വിപണനം നിര്‍ത്തിവയ്ക്കാന്‍ സാംസങ് നിര്‍ദേശിച്ചിരുന്നു. ഏകദേശം 25 ലക്ഷം ഫോണുകളാണ് ഇതിനോടകം സാംസങ് പിന്‍വലിച്ചത്. ഫോണിലുപയോഗിച്ച ലിഥിയം ബാറ്ററിയിലെ നിര്‍മാണപ്പിഴവാണ് അപകടത്തിന് ആക്കം കൂട്ടിയത്. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ നിലവില്‍ 35 ബാറ്ററികള്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് സാംസങ് തന്നെ പറയുന്നു. നിര്‍മാണത്തിലെ അപാകത കാരണം റീചാര്‍ജബിള്‍ ലിഥിയം ബാറ്ററി അമിതമായി ചൂടാവുന്നതാണ് തീപിടിക്കാനുള്ള കാരണമെന്നാണ് വിശദീകരണം. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്തെ ആഗോള ഭീമന്‍മാരിലൊന്നായ സാംസങിന് ഗാലക്‌സി നോട്ട് 7 പിന്‍വലിക്കുന്നതോടെ 1700 കോടി ഡാളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day