|    Aug 20 Sun, 2017 12:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സാംസങ് കമ്പനി വിഭജിക്കുന്നു

Published : 30th November 2016 | Posted By: SMR

സോള്‍: സാംസങ് ഇലക്‌ട്രോണിക്‌സ് കമ്പനിയെ രണ്ടായി വിഭജിക്കാനൊരുങ്ങുന്നു. വിഭജനത്തിലൂടെ സാംസങ് വൈസ് ചെയര്‍മാന്‍ ലീ ജേ യോങിന് കമ്പനിയില്‍ കൂടുതല്‍ നിയന്ത്രണം വരുമെന്നാണു വിലയിരുത്തല്‍. ഓഹരി ഉടമകള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കണമെന്നു വിദേശനിക്ഷേപകരില്‍ നിന്നു സാംസങില്‍ സമ്മര്‍ദമുണ്ടായിരുന്നു.
ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നതിനെത്തുടര്‍ന്ന് ഗാലക്‌സി എസ് 7 ഫോണുകള്‍ പിന്‍വലിക്കേണ്ടിവന്നതിനെത്തുടര്‍ന്നുണ്ടായ മോശം പ്രതിച്ഛായയില്‍ നിന്നു സാംസങ് കരകയറുന്നതിനിടയിലാണു പുതിയ തീരുമാനം. ഉല്‍പാദന, വിപണന യൂനിറ്റുകളെ മാതൃകമ്പനിയില്‍ നിന്നു മാറ്റാനാണു നീക്കം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക