|    Jun 19 Tue, 2018 8:41 am

സാംപിള്‍ നാളെ; പൂരത്തിരക്കിലമര്‍ന്ന് സാംസ്‌കാരിക നഗരി

Published : 22nd April 2018 | Posted By: kasim kzm

തൃശൂര്‍: ശക്തന്റെ തട്ടകത്തെ ആവേശത്തിലാക്കി തൃശൂര്‍ നഗരം പൂരത്തിരക്കിലമര്‍ന്നു. തിങ്കളാഴ്ച്ചയാകാന്‍ കാത്തിരിക്കുകയാണ് തൃശൂര്‍ നഗരവും പൂരപ്രേമികളും വെടിക്കെട്ടു കമ്പക്കാരും. അന്നാണ് പൂരാവേശത്തിന് തിരികൊളുത്തി ശക്തന്റെ വാനില്‍ സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നത്.
നിയന്ത്രണങ്ങളും പുതിയ ചിട്ടവട്ടങ്ങളും നിബന്ധനകളുമൊക്കം പൂരം വെടിക്കെട്ടിന്റെ പോയകാല രൗദ്രഗാംഭീര്യം ഇല്ലാതാക്കുമെന്ന ആശങ്കകള്‍ക്കിടയിലും വെടിക്കെട്ടു കമ്പക്കാര്‍ പ്രതീക്ഷയോടെയാണ് സാമ്പിള്‍ വെടിക്കെട്ടിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ കാണികളെ സ്വരാജ് റൗണ്ടില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നു തന്നെയാണ് പോലിസും അധികൃതരും നല്‍കുന്ന സൂചന. കര്‍ശന സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഇത്. രാഗം തിയറ്റര്‍ മുതല്‍ നായ്ക്കനാല്‍ വരെ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. സ്വരാജ് റൗണ്ടിലെ ഇന്നര്‍ ഫുട്പാത്തിലേക്ക് ആരെയും കയറ്റാതിരിക്കാന്‍ മൂന്നു ദിവസം മുമ്പു തന്നെ ഇവിടെ പോലിസ് ഇരുമ്പ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സാമ്പിള്‍ വെടിക്കെട്ടിന് അനുമതി ലഭിച്ചതായി കലക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. തൃശൂര്‍ റൗണ്ടില്‍ എവിടെ നിന്നു വേണമെങ്കിലും വെടിക്കെട്ട് ആസ്വദിച്ചിരുന്ന കാലം ഇനി തിരിച്ചു കിട്ടില്ലെന്ന വ്യക്തമായ സൂചനകളാണ് അധികൃതര്‍ നല്‍കുന്നത്. തിങ്കളാഴ്ച്ച രാത്രി ഏഴു സാമ്പിള്‍ വെടിക്കെട്ട് ആരംഭിക്കും. പാറമേക്കാവ് വിഭാഗമാണ് ഇത്തവണ ആദ്യം സാമ്പിളിന് തീകൊളുത്തുക. വെടിക്കെട്ടു പുരകളില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാ ണ്. പോലിസിന്റേയും എക്‌സ്‌പ്ലോസിവ് അധികൃതരുടേയും മറ്റും പരിശോധനകള്‍ ഇടയ്ക്കിടെ നടക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss