|    Jul 24 Mon, 2017 4:27 am
FLASH NEWS

സാംകുട്ടിക്കു പിന്നാലെ പട്ടയം ആവശ്യപ്പെട്ട് നൂറിലേറെപ്പേര്‍ രംഗത്ത്

Published : 1st August 2016 | Posted By: SMR

വെള്ളറട: സാംകുട്ടിയുടെ ശക്തമായ പ്രതിഷേധത്തില്‍ പട്ടയം ലഭിച്ചെങ്കിലും പട്ടയമില്ലാതെ ദുരിതമനുഭവിക്കുന്ന നൂറിലേറെ കുടുംബങ്ങള്‍ പരാതിയുമായി രംഗത്ത്. വെള്ളറട പഞ്ചായത്തില്‍ മീതി വാര്‍ഡിലാണ് പട്ടയവും കരം തീരുവയുമുള്ളവര്‍ക്ക്  റീസര്‍വേയിലൂടെ ഭൂമി നഷ്ടപ്പെട്ടത്. റീസര്‍വേ സമയത്ത് സ്ഥലത്തില്ലാതിരുന്ന ഉടമകളുടെ പറമ്പുകളെല്ലാം സര്‍ക്കാര്‍രേഖയില്‍ തരിശായി മാറ്റപ്പെട്ടു.
മാത്രമല്ല, ഭാരിച്ച കൈക്കൂലി നല്‍കാത്തവര്‍ക്കും ഇതേ അനുഭവം തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ചിലര്‍ക്ക് മുമ്പുണ്ടായിരുന്ന വസ്തുവില്‍ നിന്ന് അഞ്ചും പത്തും സെന്റ് വീതം നഷ്ടപ്പെടുകയുമുണ്ടായി. കോവില്ലൂര്‍ ആറ്റരികത്ത് വീട്ടില്‍ സുജാതക്ക് ഒരേക്കര്‍ പറമ്പിന്റെ പോക്കുവരവും കരം തീര്‍ത്ത രസീതുമുണ്ട്. റീസര്‍വേക്കു ശേഷം അവ പുറമ്പോക്കായി മാറി. കോവില്ലൂര്‍ കല്ലിടിച്ചാന്‍പാറയില്‍ രാജുവിന് 82 സെന്റും ചിറപ്പറക്കോണം ത്രേസ്യാമ്മ, വയലിങ്ങല്‍ പുഷ്പം, മഞ്ജു, കൃഷ്ണമ്മ, വസന്ത തുടങ്ങിയവര്‍ക്ക് നഷ്ടമായത് അമ്പതിലേറെ സെന്റാണ്. പത്ത് സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ ഉള്ളവര്‍ പട്ടയം നഷ്ടപ്പെട്ടവരില്‍ വരുന്നു. ഇവര്‍ക്ക് വസ്തുക്കള്‍ വില്‍ക്കാനോ ലോണ്‍ എടുക്കാനോ കഴിയുന്നില്ല. അനുവദനീയ സബ്‌സിഡികളും ഇവര്‍ക്കന്യം. ഏറെ പേരും എപ്പോഴെങ്കിലും കരമടയ്ക്കാന്‍ വില്ലേജ് ഓഫിസില്‍ ചെല്ലുമ്പോഴാണ് തങ്ങളുടെ പറമ്പുകള്‍ അന്യമായ വിവരം അറിയുന്നത്.
വിവാഹം, വീടുനിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വസ്തു പണയപ്പെടുത്താനാവാതെ ഭാരിച്ച പലിശയ്ക്ക് പണം കടമെടുത്തവര്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ നരകജീവിതം അനുഭവിക്കുകയാണ്. സാംകുട്ടിക്ക് പട്ടയം നല്‍കാന്‍ സന്മനസ്സു കാണിച്ച സര്‍ക്കാരും മറ്റ് അധികൃതരും ശേഷിക്കുന്നവരുടെ ദുരിതത്തിനും പരിഹാരമുണ്ടാകണമെന്ന് പോക്കുവരവുരേഖ നഷ്ടപ്പെട്ട കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക