|    Jun 21 Thu, 2018 6:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സഹോദരിയെ ശല്യംചെയ്തത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊന്നു

Published : 19th July 2016 | Posted By: sdq

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊന്നു. അഴീക്കല്‍ സ്രായിക്കാട് പ്രവീണ്‍ ഭവനില്‍ പ്രജില്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. ഇന്നലെ വൈകീട്ട് ആറിനായിരുന്നു സംഭവം. രാത്രി വൈകിയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പെണ്‍കുട്ടിയെ ശല്യംചെയ്തത് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേ—ക്ക് നീങ്ങുകയായിരുന്നു. പ്രജിലിനെ ഓടിച്ചിട്ട് വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഴീക്കല്‍ പുത്തന്‍വീട്ടില്‍ അര്‍ജുനും സംഘവുമാണ് വെട്ടിയതെന്നു പോലിസ് പറഞ്ഞു. അര്‍ജുനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രജിലിന്റെ സുഹൃത്തുക്കളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി സ്ഥലത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss