|    Jul 17 Tue, 2018 10:50 pm
FLASH NEWS
Home   >  Districts  >  Kannur  >  

സഹോദരിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 16th September 2017 | Posted By: shins

തലശ്ശേരി: സഹോദരിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം മൈലില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ സഹോദരിയെ പീഡിപ്പിച്ച 19കാരനായ സഹോദരനാണ് പോലീസിന്റെ പിടിയിലായത്. സഹോദരന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇതോടെയാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നതും പുറത്തറിയുന്നതും. പെണ്‍കുട്ടി ഇപ്പോള്‍ എരഞ്ഞോളി മഹിളാ മന്ദിരത്തിലാണ് ഉള്ളത്. ഏതാനും മാസത്തോളമായി പെണ്‍കുട്ടിയെ സഹോദരന്‍ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss