|    Oct 16 Tue, 2018 1:48 pm
FLASH NEWS

സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Published : 15th September 2017 | Posted By: fsq

 

തലശ്ശേരി: 17 കാരിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. തലശ്ശേരി പൊന്ന്യം മൂന്നാംമൈലില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണു സംഭവം. വീട്ടില്‍ തനിച്ചുണ്ടായിരുന്ന സഹോദരിയെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടില്‍ നിന്നു കരഞ്ഞുകൊണ്ട് പെണ്‍കുട്ടി റോഡിലേക്ക് ഓടിവരുന്നത് കണ്ട നാട്ടുകാര്‍ കാര്യം അനേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടര്‍ന്ന് കതിരൂര്‍ പോലിസിനെ അറിയിക്കുകയും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പീഡനശ്രമത്തിനിരയായ പെണ്‍കുട്ടിയെ പോലിസ് എരഞ്ഞോളി മഹിള മന്ദിരത്തിലേക്കു മാറ്റി. വനിതാ പോലിസ് പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss