|    Jan 17 Tue, 2017 8:28 am
FLASH NEWS

സഹോദരിമാര്‍ നീന്തിക്കയറി; ഒളിംപിക്‌സ് ചരിത്രത്തിലേക്ക്

Published : 7th August 2016 | Posted By: Navas Ali kn

swim

റിയോഡി ജനയ്‌റോ: ഒളിംപിക്‌സ് വേദിയിലെ നീന്തല്‍ക്കുളത്തില്‍ നിന്നും ആസ്‌ത്രേലിയയിലെ നാലു സഹോദരിമാര്‍ നീന്തിക്കയറിയത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ചരിത്രത്തിലേക്കാണ്. ഒളിംപിക്‌സില്‍ റിലേ ഇനത്തില്‍ മത്സരിച്ച് സ്വര്‍ണ്ണം നേടിയ ആദ്യ സഹോദരങ്ങളെന്ന ബഹുമതി ഇനി ഇവര്‍ക്കു സ്വന്തം. 4*100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ റിലേയില്‍ അമേരിക്കന്‍ സംഘത്തെ പിന്തള്ളിയാണ് കെയ്റ്റ് കാംപെല്‍, ബൊരോന്റെ കാംപെല്‍, എമ്മാ മക്കെയോന്‍, ബ്രിട്ടനി എല്‍മസ്ലി സഹോദരിമാര്‍ സ്വര്‍ണം നേടിയത്. മൂന്നു മിനിറ്റും 30.65 സെക്കന്റുമായിരുന്നു സമയം.
മല്‍സരത്തിെന്റ മൂന്നാം ലാപ്പില്‍ സഹോദരിമാരില്‍ മുതിര്‍ന്നയാളായ കെയ്റ്റാണ് സംഘത്തെ മുന്നിലെത്തിച്ചത്. ചെറുപ്പം മുതല്‍ ഞങ്ങള്‍ കണ്ടിരുന്ന സ്വപ്‌നം ഇന്ന് പൂവണിഞ്ഞുവെന്ന് കെയ്റ്റ് പറഞ്ഞു. നീന്തല്‍ കുടുംബത്തില്‍ നിന്നാണ് സഹോദരിമാരുടെ വരവ്. ഇവരുടെ പിതാവ് റോണ്‍ മെകോണ്‍ ആസ്‌ട്രേലിയന്‍ നീന്തല്‍ ടീം അംഗവും പരിശീലകനുമായിരുന്നു. 1980, 1984 ഒളിംപിക്‌സുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാതാവ് സൂസി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആസ്‌ട്രേലിയയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 163 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക