|    Sep 21 Fri, 2018 5:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഹോദരിമാരും പിഞ്ചുകുഞ്ഞും തീവണ്ടി തട്ടി മരിച്ചു

Published : 16th January 2017 | Posted By: fsq

 

തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലത്ത് ഗൃഹപ്രവേശം കഴിഞ്ഞു വരുന്നതിനിടെ സഹോദരിമാരും കൈക്കുഞ്ഞും തീവണ്ടി തട്ടി മരിച്ചു. തലശ്ശേരി റസ്റ്റ്ഹൗസിനു സമീപം മുബീന മന്‍സിലില്‍ സുബൈദ (50), സഹോദരി ബദരിയ്യ മന്‍സിലില്‍ നസീമ (40), സുബൈദയുടെ മകള്‍ അര്‍ഷീനയുടെ മകന്‍ അഹ്‌യാന്‍ (2) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30ഓടെ തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ് ഇടിച്ചാണ് അപകടം. ഒമ്പതംഗ സംഘം ബന്ധുവിന്റെ ഗൃഹപ്രവേശത്തിനു പോയ ശേഷം സുബൈദയുടെ മകന്‍ ഉബൈസിന്റെ ഭാര്യവീട്ടില്‍ നവജാത ശിശുവിനെ കണ്ട് തിരിച്ചുവരുമ്പോഴാണ് അപകടം. റെയില്‍വേ പാതയ്ക്കു സമീപം വലിയ ഉയരത്തില്‍ കാടു മൂടിക്കിടക്കുകയാണ്. തീവണ്ടി വരുന്നതു കണ്ട് എല്ലാവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നസീമയും സഹോദരിയും ഇവരുടെ കൈയിലുണ്ടായിരുന്ന കുഞ്ഞും തീവണ്ടിക്കടിയില്‍ പെടുകയായിരുന്നു. നസീമയും സുബൈദയും തീവണ്ടിയുടെ ചക്രത്തിനടിയില്‍ പെട്ടു. ഗുരുതരമായി പരിക്കേറ്റ അഹ്‌യാനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റസ്റ്റ്ഹൗസിനു സമീപം മണക്കായ് ദ്വീപിലെ സാറുമ്മയുടെ മക്കളാണ് നസീമയും സുബൈദയും. വടക്കുമ്പാട് ഗുംട്ടിയിലെ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫാണ് സുബൈദയുടെ ഭര്‍ത്താവ്. മക്കള്‍: അര്‍ഷാഖ്, അര്‍ഷിന. മത്സ്യക്കച്ചവടക്കാരനായ മഹ്മൂദാണ് നസീമയുടെ ഭര്‍ത്താവ്. മക്കള്‍: അഫ്‌സീന, അബ്ദുര്‍റഹ്മാന്‍, ഉബൈസ്, മുബീന. ഷഫീല-അര്‍ഷിന ദമ്പതികളുടെ മകനാണ് മരിച്ച അഹ്‌യാന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss