|    Jul 24 Mon, 2017 12:29 pm
FLASH NEWS

സഹോദരിക്കായി ജീവിത ചിത്രം മാറ്റിവരച്ച് വല്‍സമ്മ

Published : 11th July 2016 | Posted By: SMR

ജോബിന്‍തോമസ്

തൊടുപുഴ: സ്വന്തം ജീവിതം സഹോദരിക്കായി മാറ്റിവെച്ച കഥയാണ് വത്സമ്മയുടെ ജീവിതം പറയുന്നത്.അടിമാലി പുത്തന്‍പുരയ്ക്കല്‍ വത്സമ്മയാണ് സഹോദരി സലോമിയ്ക്കായി ജീവിക്കുന്നത്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടക്കുന്ന പാലിയേറ്റീവ് രോഗികള്‍ക്കായുള്ള ഫീനീക്‌സ് 2016 കലാകായികമേളയിലെ മത്സരങ്ങള്‍ കാണിക്കാന്‍ വേണ്ടിയാണ് വത്സമ്മ സഹോദരിയുമായെത്തിയത്.
ഉച്ചയ്ക്ക് ചോറു വിളമ്പുന്ന സമയത്ത് വത്സമ്മ ഒരു പാത്രത്തില്‍ മാത്രമെ ചോറുവാങ്ങിയുള്ളു. കാരണം എന്നും ഇവര്‍ രണ്ടുപേരും ഒരു പാത്രത്തില്‍ നിന്നും മാത്രമാണ് കഴിക്കുന്നത്. ആദ്യത്തെ ഒരു ഉരുള ഇവള്‍ക്കുള്ളതാണെന്നും വത്സമ്മ പറഞ്ഞു.സലോമി മൂന്ന് വയസുവരെ സാധരണ കുട്ടികളെപ്പോലെയായിരുന്നു.പെട്ടെന്നുണ്ടായ പനിയാണ് ജിവിതത്തെ തകിടം മറിച്ചത്.പീന്നീട് വീട്ടുകാര്‍ നിരവധി ആശുപത്രികളില്‍ ചികിത്സക്കെത്തിച്ചെങ്കിലും പൂര്‍ണ്ണമായും തളര്‍ന്ന അവസ്ഥയിലാവുകയായിരുന്നു.ചെറുപ്പത്തില്‍ത്തന്നെ ഇരുവരുടെയും അച്ഛനും അമ്മയും മരിച്ചു.പീന്നിടുള്ള കാലം അന്നുമുതല്‍ ഇന്നുവരെ വത്സമ്മയാണ് സലോമിയ്‌ക്കെല്ലാം.അച്ഛന്‍ അടിമാലിയിലെ വൈദ്യനായിരുന്നു.അച്ഛന്റെ മരണത്തോടെ വീടിനു സമീപം വത്സമ്മ ആയുര്‍വേദ വൈദ്യശാലയിട്ടാണ് ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത്.വത്സമ്മയക്ക് ഇപ്പോള്‍ 55 വയസുണ്ട്.നിരവധി വിവാഹാലോചനകള്‍ വന്നിരിന്നുഎങ്കിലും അനുജത്തിക്ക് ആരുമില്ലാതാകും എന്നത് കൊണ്ട് ആ ജീവിതം വേണ്ടെ—ന്ന് വയ്ക്കുകയായിരുന്നു. ഇപ്പോഴും സലോമിയ്ക്ക് മരുന്നുകള്‍ കൃത്യമായി നല്‍കണം. ഇത്തരം പരിപാടികള്‍ എവിടെ നടന്നാലും വത്സമ്മ സലോമിയുമായി അവിടെയെത്തും.മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനല്ല.ഇതൊക്കെ അവളൊന്ന് കാണട്ടെയെന്നാണ് വത്സമ്മ പറയുന്നത്.കലാകായികമേള തുടങ്ങുന്നതിനു മുന്‍പ് ഏട്ടാം തിയ്യതി വൈകിട്ട് തന്നെ ഇവര്‍ ന്യൂമാന്‍ കോളജിലെത്തി. കോളജും പരിസരപ്രദേശങ്ങളുമെല്ലാം സലോമിയെ വീല്‍ചെയറിലിരുത്തി വത്സമ്മ കാണിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക