|    Sep 25 Tue, 2018 7:14 pm
FLASH NEWS

സഹോദരസംഘം ക്ഷേത്രോല്‍സവത്തിനിടെ ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം

Published : 25th January 2017 | Posted By: fsq

 

കയ്പമംഗലം: കയ്പമംഗലം സഹോദരസംഘം ക്ഷേത്രോല്‍സവത്തിനിടെ ബിജെപി-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. 12 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തെകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മതിലകം പോലിസ് സ്‌റ്റേഷനില്‍ സിപിഎം നേതാക്കള്‍ കുത്തിയിരുപ്പ് സമരം നടത്തി. ഉല്‍സവത്തിനിടെ തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഘട്ടനമുണ്ടായത്, സ്ഥലത്തുണ്ടായിരുന്ന മതിലകം എസ്‌ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തില്‍ പോലിസ് ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിക്കുകയായിരുന്നു. ഒരു ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാലു പേരെ സംഭവസ്ഥലത്തു നിന്നു പോലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കസ്റ്റഡിയിലെടുത്ത മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രാത്രി ഏഴ് മണിയോടെയാണ് പോലിസ് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സ്‌റ്റേഷനു മുന്നില്‍ കുത്തിയിരുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ മുദ്രാവാക്യവും വിളിച്ചു. ഇതിനു ശേഷം സിപിഎം നേതാക്കളായ രണ്ട് പഞ്ചായത്തു പ്രസിഡന്റുമാരുള്‍പ്പടെയുള്ളവരും  സ്‌റ്റേഷനില്‍ എത്തു കയായിരുന്നു. പോലിസും പ്രവര്‍ത്തകരുമായി നേരിയ ബലപ്രയോഗം ഉണ്ടായെങ്കിലും പോലിസ് സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷമൊഴിവായി. ഒടുവില്‍ കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തില്‍ വിട്ടയക്കാമെന്നറിയിച്ചതോടെയാണ് നേതാക്കളും പ്രവര്‍ത്തകരും പിരിഞ്ഞു പോയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss