|    Apr 26 Wed, 2017 1:45 am
FLASH NEWS

സഹോദരപുത്രനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

Published : 16th November 2016 | Posted By: SMR

കുന്നംകുളം: അയല്‍വാസികളായ സഹോദരന്മാര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ മകനെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പോര്‍ക്കുളം അഗതിയൂര്‍ വെള്ളറ വീട്ടില്‍ സ്‌കറിയ മകന്‍ സനു(24)വിനെയാണ് എസ്‌ഐ ടി പി ഫര്‍ഷാദ്, സിപിഒ ജോഷി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് രാത്രിയിലായിരുന്നു സംഭവം. സ്‌കറിയയുടെ സഹോദരനായ ജീസിന്റെ മകന്‍ ജിലിമോനാ(21)ണ് കുത്തേറ്റത്. വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. വധശ്രമത്തിനാണ് സനുവിനെതിരേ കേസെടുത്തിട്ടുള്ളത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day