|    Jun 21 Thu, 2018 2:49 am
FLASH NEWS

സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അനുജന്‍ അറസ്റ്റില്‍

Published : 2nd October 2017 | Posted By: fsq

 

അരീക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ട സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അനുജന്‍ അറസ്റ്റില്‍. പുളിയംക്കോട് ആക്കപറമ്പ് തണ്ടുത്തിയില്‍ കബീറി (44)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍ ബി ഷൈജു, അരീക്കോട് എസ്‌ഐ സിനോദ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത്. ഏറെ നാളായി സഹോദങ്ങ ള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നില നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ചിറപ്പാലം സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് കബീര്‍ സഹോദരന്‍ മുഹമ്മദ് എന്നിവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് കബീര്‍ നേരത്തെ കരുതിവെച്ച കത്തിയെടുത്ത് മുഹമ്മദിനെ കുത്തുകയായിരുന്നു. പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ കഴിഞ്ഞ ബുധനാഴ്ചയാണ് മുഹമ്മദ് മരിച്ചത്. മാതാവ് ഫാത്വിമയെ കബീര്‍ മര്‍ദിച്ചതറിഞ്ഞ് വീട്ടിലെത്തിയ മുഹമ്മദ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മയെയും കൂട്ടി മുഹമ്മദ് സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി കബീര്‍ കത്തിയുമായി പിറകെയെത്തി ചിറപ്പാലം സ്‌കൂള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ച് കുത്തുകയായിരുന്നു. മുഹമ്മദിനോടൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ മൂസയും അളിയനും ചേര്‍ന്ന് കബീറിനെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറാന്‍ തയ്യാറായില്ല. തടയാന്‍ എത്തിയവരെ കത്തി വീശി കബീര്‍ വിരട്ടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിരിക്കെയാണ് മുഹമ്മദ് മരിച്ചത്. സംഭവ ശേഷം കബീര്‍ ഒളിവില്‍ പോവുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss