|    Dec 13 Wed, 2017 6:50 pm
FLASH NEWS

സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ജീവപര്യന്തവും പിഴയും

Published : 29th October 2016 | Posted By: SMR

കോട്ടയം: തിരുവോണദിവസം ചീട്ട് കളിപ്പിക്കാതിരുന്നതിനുള്ള വിരോധത്തില്‍ സഹോദരനെ കുത്തിക്കൊന്ന കേസില്‍ പ്രതി മാടപ്പള്ളി ഏലംകുന്നം പുതുപ്പറമ്പില്‍ സെബാസ്റ്റ്യനെ (ബേബിച്ചന്‍) കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി രണ്ട് (സ്‌പെഷ്യല്‍) ജീവപര്യന്തം തടവിനും പിഴയൊടുക്കാനും ശിക്ഷ വിധിച്ചു. 2013 സെപ്തംബര്‍ 16നാണ് കൊലപാതകം നടന്നത്. ജീവപര്യന്തം തടവിനു പുറമെ 25,000 രൂപ പിഴയാണ് ജഡ്ജി കെ സനില്‍കുമാര്‍ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം അധികതടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷനുവേണ്ടി 19 സാക്ഷികളെയും 20 പ്രമാണങ്ങളും ആറ് തൊണ്ടി സാധനങ്ങളും കോടതി തെളിവായി സ്വീകരിച്ചു. ചങ്ങനാശേരി സിഐ ആയിരുന്ന വി എ നിഷാദ് മോന്‍ ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സണ്ണി ജോര്‍ജ് ചാത്തുകുളം ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക