|    Dec 19 Wed, 2018 1:12 pm
FLASH NEWS
Home   >  Kerala   >  

സഹോദരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍

Published : 18th May 2018 | Posted By: mi.ptk

അടൂര്‍: അടൂരിലെ വാടകവീട്ടില്‍ 12കാരിയെ ഒരു വര്‍ഷം മുമ്പ് ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടിയുടെ 11കാരന്‍ അനുജനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയതായുമുള്ള കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പന്നിവിഴ ആനന്ദപ്പള്ളി സ്രാമ്പിക്കല്‍ വീട്ടില്‍ സ്‌റ്റെജിന്‍ ബാബു (19)വിനെയാണ് അടൂര്‍ പോലീസ്  അറസ്റ്റ് ചെയ്തത്.

അടൂര്‍ പോലീസ് പറയുന്നതിങ്ങനെ: പീഡനത്തിനിരയായ സഹോദരങ്ങളുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ മകനാണ് സ്‌റ്റെജിന്‍. അടൂര്‍ പന്നിവിഴയിലാണ് പീഡനത്തിനിരയായവരുടെ മാതൃഗൃഹം. ഇതിനു സമീപം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ്  2016 ഒക്്‌ടോബറിലും അതിനു മുമ്പ് ഈസ്റ്റര്‍ സമയത്തും ഇവിടെ വെച്ച് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അനുജനെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയത്. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ കോഴിക്കോട് ആണ് താമസിക്കുന്നത്. ഇരകളുടെ മാതാവ് ശ്വാസകോശ സംബന്ധമായ അസുഖം മൂലം കഴിഞ്ഞ ഡിസംബറില്‍ മരിച്ചു. പിതാവ് വിദേശത്താണ്. കേസിലെ വാദിയുടെയും എതിര്‍കക്ഷിയുടെയും കുടുംബങ്ങള്‍ തമ്മില്‍ വസ്തുതര്‍ക്കമുണ്ടായിരുന്നു.
ബന്ധുക്കള്‍ ഏപ്രില്‍ 28ന്  കോഴിക്കോട് താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവിടെ കേസെടുക്കുകയും സംഭവം നടന്നത് അടൂരില്‍ ആയതിനാല്‍ മെയ് അഞ്ചിന് അടൂര്‍ സിഐക്കു കേസ് കൈമാറുകയുമായിരുന്നു.  കേസില്‍ പ്രതിയായ സ്‌റ്റെജിന്റെ പിതാവും വിദേശത്താണ് മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്‌സിനു പഠിക്കുന്ന സ്‌റ്റെജിനെ തിരക്കി മംഗലാപുരത്തും ഇരകളുടെ മൊഴിയെടുക്കുന്നതിന് കോഴിക്കോടും അടൂര്‍ പോലീസ് എത്തുകയും ഇരകളെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മെയ് 11ന് മംഗലാപുരത്തു നിന്ന് നാട്ടിലേക്കു തിരിച്ചുവെന്നു പറയുന്ന സ്‌റ്റെജിനെക്കുറിച്ചു പിന്നീട് വിവരമില്ലായിരുന്നു. അയാളുടെ രണ്ട് മൊബൈല്‍ ഫോണും സ്വിച്ച്ഓഫ് ആയിരുന്നു. വ്യാഴാഴ്ച വൈകീട്ട് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തിന് ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ സ്‌റ്റെജിന്‍ കയറിയതായി അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ സ്‌റ്റേഷനില്‍ കാത്തു നിന്നിരുന്ന സിഐ ജി സന്തോഷ് കുമാറിന്റെ നേത്വത്തിലുള്ള സംഘം അയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പോക്‌സോ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്. ഡിവൈഎസ്പി, സിഐ എന്നിവരെ കൂടാതെ എസ്‌ഐ ലീലാമ്മ, എഎസ്‌ഐമാരായ രതീഷ്, സജീവ്, എസ്‌സിപിഒ ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. എന്നാല്‍ താന്‍ നിരപരാധിയാണെന്ന്  സ്റ്റിജില്‍ ബാബു മാധ്യമ പ്രവര്‍ത്തകരോട് പറയുന്നുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss