|    Oct 21 Sun, 2018 4:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സഹോദരങ്ങളെ മര്‍ദിച്ച് പരിക്കേല്‍പിച്ച സംഘം റിമാന്‍ഡില്‍

Published : 7th September 2017 | Posted By: fsq

 

താമരശ്ശേരി: സഹോദരങ്ങളെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഘം റിമാന്‍ഡില്‍.  തെയ്യപ്പാറ സ്വദേശികളായ ലിന്‍സ് വര്‍ഗീസ്, സഹോരദന്‍ ലിബിന്‍ വര്‍ഗീസ് എന്നിവരെ അക്രമിച്ച കേസില്‍ കോടഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്ത ആറുപേരെയാണ് റിമാന്‍ഡ് ചെയ്തത്. മലപുറം-കോടഞ്ചേരി റോഡില്‍ തെയ്യപ്പാറ കടവ് പാലത്തില്‍ തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ ജോലി ചെയ്യുന്ന ലിന്‍സ് വര്‍ഗീസ് ലിബിനുമായി മലപുറത്തുനിന്നും തെയ്യപ്പാറയ്ക്ക് പോവുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ടവേര കാറിലെത്തിയ ഒമ്പതോളം വരുന്ന സംഘം പാലത്തിനു മുകളില്‍വച്ച് പിക്കപ്പ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ പോലിസിന് മൊഴിനല്‍കിയിരുന്നു. വാഹനം ഓടിച്ചിരുന്ന ലിബിന്‍ വര്‍ഗീസിനെയാണ് ആദ്യം മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച ലിന്‍സിനെ യും മര്‍ദിച്ചു. രക്ഷയ്ക്കായി സമീപത്തെ വീട്ടിലേക്ക് ഓടിയെങ്കിലും അക്രമികള്‍ പിന്നാലെയെത്തുകയായിരുന്നു. വീട്ടുകാര്‍ വാതില്‍ തുറന്നതിനെ തുടര്‍ന്നാണ് അക്രമികള്‍ തിരച്ചുപോയത്. ദേഹമാസകലം പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയി ല്‍ പ്രവേശിപ്പിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss