|    Apr 27 Thu, 2017 4:50 am
FLASH NEWS

സഹോദരങ്ങളുടെ വിയോഗം താങ്ങാനാവാതെ കാക്കനാട് ഇടച്ചിറ പ്രദേശവാസികള്‍

Published : 23rd November 2016 | Posted By: SMR

കാക്കനാട്: സഹോദരങ്ങളുടെ വിയോഗം താങ്ങാനാവാതെ കാക്കനാട് ഇടച്ചിറ പ്രദേശവാസികള്‍ വന്‍ ജനാവലിയോടെ സഹോദരങ്ങളെ ഖബറടക്കി. നാഗൂര്‍ ദര്‍ഗയിലേക്ക് തീര്‍ഥാടനത്തിന് പോയ അരയിടത്തുകുടി ബക്കറും സഹോദരിമാരും ഇളയ സഹോദരിയുടെ മക്കളും സഞ്ചരിച്ചിരുന്ന കാര്‍ കരൂര്‍ കുളിത്തലയില്‍ മണല്‍ ലേറിയുമായി കൂട്ടിയിടിച്ചു അപകടത്തില്‍പ്പെടുകയായിരുന്നു.ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ ഇടപെടലിനെ തുടര്‍ന്ന് കരൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം സബ് ഡിവിഷന്‍ മജിസ്‌ട്രേട്ട് കുളിത്തലൈ ഗവ.ആശുപത്രിയില്‍ നേരിട്ടെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം രാത്രി 11 മണിയോടെ തലക്കോട്ടുമൂല ജുമാ മസ്ജിദ് പ്രസിഡന്റ് സിദ്ദീഖ് മൗലവിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ രാവിലെ 8.30 ന് സ്വദേശമായ കാക്കനാട് എത്തിച്ചു.മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ മരണപ്പെട്ട ബക്കറിന്റെ തറവാട്ടു വസതിയായ കാക്കനാട് ഇടച്ചിറ സ്മാര്‍ട്ട്‌സിറ്റി പുനരധിവാസ പ്ലോട്ടില്‍ ആദ്യം എത്തിക്കുകയും  അവിടത്തെ പ്രാര്‍ഥന ചടങ്ങിനു ശേഷം തലക്കോട്ടുമൂല മദ്്‌റസയില്‍ പൊതുദര്‍ശനത്തിനു വയ്്ക്കുകയും ചെയ്തു. തുടര്‍ന്ന് ബക്കറിന്റെയും നസീമയുടെയും മൃതദേഹം രാവിലെ 10 മണിയോടെ തലക്കോട്ടുമൂല ജമാഅത്ത് പള്ളി ഖബര്‍സ്ഥാനിലും ആസിയയുടെ മൃതദേഹം രാവിലെ 11.30ന് കുഴിക്കാട്ടുമൂല ജമാഅത്ത് പള്ളി ഖബര്‍സ്ഥാനിലും വന്‍ ജനാവലിയോടെ ഖബറടക്കുകയും ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day