|    Jul 21 Fri, 2017 12:07 pm
FLASH NEWS

സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചു

Published : 23rd October 2015 | Posted By: swapna en

al

കാസര്‍കോഡ്: മാതാപിതാക്കളോടൊപ്പം തളങ്കര മാലികുദീനാര്‍ മഖാം സിയാറത്തിനെത്തിയ രണ്ടു വിദ്യാര്‍ത്ഥികളായ സഹോദരന്‍മാര്‍ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചു. ചൊകിബദര്‍ നഗറില്‍ താമസിക്കുന്ന ശെയ്ഖ് മുഹമ്മദ് അല്‍ത്താഫ്(9), ശെയ്ഖ് മുഹമ്മദ് ആത്തിഫ്(5) എന്നിവരാണ് മുങ്ങിമരിച്ചത്.
ഇരുവരും കര്‍ണ്ണാടക പെര്‍ളക്കട്ട ഇല്‍മ് അക്കാഡമിയിലെ മൂന്നാം ക്ലാസ്സ്, യു.കെ.ജി വിദ്യാര്‍ത്ഥികളാണ്. ഇന്നലെ വൈകിട്ട് ആറോടെ മാതാവ് രേഷ്മാ, വല്ല്യുമ്മ എന്നിവരോടൊപ്പം  തളങ്കര മാലികുദീനാര്‍ മഖാമില്‍ സിയാറത്തിന് എത്തിയതായിരുന്നു.

 

ഉമ്മയും വല്ല്യമ്മയും മഖാമില്‍ ഇരിക്കുമ്പോള്‍ കുട്ടികള്‍ അടുത്തുള്ള പള്ളിക്കുള്ളത്തിലേക്ക് പോവുകയായിരുന്നു. ഏറെ കഴിഞ്ഞ് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൂജാ അവധി നാട്ടില്‍ വന്നതായിരുന്നു കുടുംബം. പിതാവ് അന്‍വര്‍. ഖബറടക്കം ബദര്‍ ജുമാമസ്ജിദില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക