|    Jul 24 Mon, 2017 2:11 am
FLASH NEWS

സഹോദരങ്ങളായ മൂന്നു കുട്ടികളെ പീഡിപ്പിച്ചയാള്‍ക്ക് 13 വര്‍ഷം കഠിനതടവ്

Published : 28th July 2016 | Posted By: SMR

തൊടുപുഴ: വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരയ മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഇടുക്കി വെള്ളിയാമറ്റം സ്വദേശിയായ നെടിയേത്ത് വീട്ടില്‍ തങ്കപ്പനെ(49) 13 വര്‍ഷം കഠിന തടവിനും 3000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം കൂടി കഠിന തടവും അനുഭവിക്കണം.ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമ പ്രകാരമുള്ള സ്‌പെഷ്യല്‍ (പോക്‌സോ)കോടതി ജഡ്ജി കെ ആര്‍ മധുകുമാറാണ് ശിക്ഷ വിധിച്ചത്. ഇടുക്കി സ്വദേശിനികളായ 13ഉം 11ഉം 10ഉം വയസുള്ള പെണ്‍കുട്ടികളുടെ പിതാവിന്റെ സുഹൃത്തായിരുന്നു തങ്കപ്പന്‍.
കുട്ടികളുടെ പിതാവിനൊപ്പം ഇയാള്‍ മദ്യപിക്കുകയും മിക്കവാറും ദിവസങ്ങളില്‍ വീട്ടിലും വരുമായിരുന്നു. അങ്ങനെയിരിക്കെ, പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പണിക്ക് പോകുന്ന സമയം നോക്കി  പല ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ കുട്ടികള്‍ താമസിച്ചിരുന്ന വീട്ടില്‍ വരികയും വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പതിവാക്കി.
2013 മെയ് മാസത്തില്‍ ഒരു ദിവസം കുട്ടികളുടെ മാതാവ് അസുഖം മൂലം പണിക്കു പോകതെ വീട്ടിലുണ്ടായിരുന്ന പകല്‍ സമയം പ്രതി വീട്ടില്‍  വന്നു. ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് പീഡനം പുറത്തുവരാന്‍ ഇടയാക്കിയത്. പെണ്‍കുട്ടികളെ തങ്കപ്പന്‍ പല ദിവസങ്ങളിലും ഭീഷണിപ്പെടുത്തി വീട്ടിലും സമീപമുള്ള കൊക്കോ തോട്ടത്തിലുമാണ് ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. കൊല്ലുമെന്ന ഭീഷണി ഭയന്നാണ് കുട്ടികള്‍ പീഡനവിവരം മറ്റാരോടും പറയാതിരുന്നത്. കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി ജയകുമാറാണ് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്.
കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ടി എ സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക