|    Nov 17 Fri, 2017 11:09 pm
FLASH NEWS

സഹോദയ കലോല്‍സവം: കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിന് ഓവറോള്‍; മൂവാറ്റുപുഴ നിര്‍മലയ്ക്ക് രണ്ടാംസ്ഥാനം

Published : 29th October 2016 | Posted By: SMR

തൊടുപുഴ: സെന്‍ട്രല്‍ കേരള സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവം സര്‍ഗോല്‍സവ് 2016ന് തിരശ്ശീല വീണു. നാലു വിഭാഗങ്ങളിലായി 149 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 823 പോയിന്റുമായി കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 810 പോയിന്റുമായി  മൂവാറ്റുപുഴ നിര്‍മല സ്‌കൂള്‍ രണ്ടാം സ്ഥാനവും 663 പോയിന്റുമായി ജയറാണി പബ്ലിക് സ്‌കൂള്‍ തൊടുപുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി ഒന്നില്‍ കോ-ഓപറേറ്റീവ് പബ്ലിക്ക് സ്‌കൂള്‍ വെങ്ങല്ലൂരും കാറ്റഗറി രണ്ടില്‍ നിര്‍മല പബ്ലിക് സ്‌കൂള്‍ മൂവാറ്റുപുഴയും കാറ്റഗറി മൂന്നില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളും കാറ്റഗറി നാലില്‍ മേരിഗിരി കൂത്താട്ടുകുളം സ്‌കൂളും ഒന്നാമതെത്തി. കലോല്‍സവത്തിന്റെ സമാപന സമ്മേളനം പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ റെവ. ഫാ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷതവഹിച്ചു. ഇടുക്കി ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ മുഖ്യ പ്രഭാഷണവും ഫാ. ആന്റണി പുത്തന്‍കുളം, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടന്ന കലോല്‍സവത്തില്‍ വിവിധ ജില്ലകളിലെ 104 സ്‌കൂളുകളില്‍നിന്നും 5000ല്‍ അധികം കുട്ടികള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക