|    Feb 25 Sat, 2017 6:09 am
FLASH NEWS

സഹൃദയ ഹാക്കത്തോണ്‍ സമാപിച്ചു; വിദ്യാര്‍ഥികള്‍ വികസിപ്പിച്ചത് 30ലേറെ സാങ്കേതികവിദ്യകള്‍

Published : 7th November 2016 | Posted By: SMR

കൊടകര: സര്‍ക്കാര്‍ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനും അഴിമതി തുടച്ചു നീക്കാനുമായി മുപ്പതിലേറെ സാങ്കേതിക വിദ്യകള്‍ കണ്ടെത്തി കൊടകര സഹൃദയ എന്‍ജിനീയറിങ്ങ് കോളജില്‍ ഹാക്കത്തോണ്‍ സമാപിച്ചു. 50 മണികൂര്‍ നീണ്ട ഹാക്കത്തോണിലൂടെ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി സാധ്യതകള്‍  ഒഴിവാക്കി മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നവീന സാങ്കേതിക വിദ്യകളിലൂടെ സാധിക്കുമെന്ന് തെളിഞ്ഞു.
ബ്ലോക്ക് ചെയിന്‍ എന്ന ആധുനികവിദ്യയിലൂടെ നമ്മുടെ ആധാരങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ മുതലായ പ്രധാനപ്പെട്ട രേഖകള്‍  കൈമോശം വരാതെയും മാറ്റം വരുത്താതെയും സൂക്ഷിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ ഏറെ ഉപകാരപ്രദമാണ്.സര്‍ക്കാര്‍  ഓഫിസുകളിലെ ഫയലുകള്‍ ട്രാക്ക് ചെയ്യുന്നതിനും അതിന്റെ നിലവിലത്തെ സ്ഥിതി അറിയുന്നതിനും ഐഒടി എന്ന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ആര്‍എഫ്‌ഐഡി ട്രാക്കര്‍ ഒരു വൃത്യസ്തമായ ആശയമായി. റേഷന്‍ കടകളിലെ അഴിമതിയും പ്രവര്‍ത്തനങ്ങളിലെ പിഴവും പരിഹരിക്കാന്‍ കേന്ദ്രീകൃത വിതരണ സമ്പ്രദായം എന്ന ആശയം വളരെ മെച്ചപ്പെട്ട ഒരു രീതിയാണ്.
പൊതുജനങ്ങള്‍ക്ക്  ഉദ്യോഗസ്ഥരെ വിലയിരുത്താന്‍ വേണ്ടിയുള്ള മൊബൈല്‍ ആപ്പും വെബ് പോര്‍ട്ടലുകളും കണ്ടെത്തിയത് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന ക്ഷമത കൂട്ടാന്‍ ഉപകാരപ്രദമാക്കുമെന്നള്ള ആശയം പ്രകടിപ്പിക്കപ്പെട്ടു. സഹൃദയയിലെ  ഇന്നോവേഷന്‍ സെന്റര്‍ കേന്ദ്ര ഗവ. ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും ചേര്‍ന്നാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. ‘ഹാക്ക് 4 പീപ്പിള്‍ എന്ന ഹാക്കത്തോണില്‍ സംസ്ഥാന ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളും, കിലയും സഹകരിച്ചിരുന്നു.
സമാപന സമ്മേളനം വിജില ന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോളജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ അധ്യക്ഷനായി. സൈബര്‍ ഡോം സിഇഒ അനില്‍കുമാര്‍, ഫൗണ്ടര്‍ ഓഫ് സിഇഒ  പ്രിന്‍സിപ്പല്‍ ഡോ.സുധ ജോര്‍ജ് വളവി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.നിക്‌സണ്‍ കുരുവിള, കോര്‍ഡിനേറ്റര്‍ പ്രഫ. ജിബിന്‍ ജോസ് പ്രസംഗിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക