|    Nov 21 Wed, 2018 5:50 am
FLASH NEWS

സഹൃദയവേദിയുടെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 10th August 2018 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ സഹൃദയവേദിയുടെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സാംസ്‌കാരികപ്രവര്‍ത്തകനും ഗുരുശ്രേഷ്ഠനുമുള്ള പ്രഫ.സി.എല്‍ ആന്റണി അവാര്‍ഡിന് പ്രഫ.പി.സി തോമസ്, സാംസ്‌കാരിക പ്രവര്‍ത്തകനായ അധ്യാപകനുള്ള പ്രഫ. മരുമകന്‍ രാജ സ്മാരക അവാര്‍ഡിന് കെ.രാജന്‍ മാസ്റ്റര്‍, റജീന ടീച്ചര്‍ സ്മാരക സൂര്യകാന്തി നോവല്‍ അവാര്‍ഡിന് എഴുത്തുകാരി ഡോ. ഖദീജ മുംതാസ്, പി.എസ് വാര്യര്‍ സ്മാരക അക്ഷരശ്ലോക പുരസ്‌കാരത്തിന് കടലായില്‍ പരമേശ്വരന്‍, കൊള്ളന്നൂര്‍ ദേവസി സ്മാരക ദൃശ്യ മാധ്യമ അവാര്‍ഡിന് ബാബു വെളപ്പായ (ജീവന്‍ ടിവി), പി.ടി.എല്‍ യുവ കവിതാ പുരസ്‌കാരത്തിന് അല്ലി(കോഴിക്കോട്), ജോസഫ് കാക്കശ്ശേരി യുവകഥാ പുരസ്‌കാരത്തിന് നിതിന്‍ കെ.(തൃശൂര്‍) എന്നിവരാണ് അര്‍ഹരായത്. ആദ്യ അഞ്ച് അവാര്‍ഡ് ജേതാക്കള്‍ക്ക് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും നല്‍കും. യുവകഥാ കവിതാ പുരസ്‌കാര ജേതാക്കള്‍ക്ക് 5000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് നല്‍കുക.
സാഹിത്യ വേദി 52-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 12ന് രാവിലെ പതിനൊന്നിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ പുരസ്‌കാരസമര്‍പ്പണം നിര്‍വ്വഹിക്കും. ആസ്ഥാനമന്ദിര കരാര്‍ സമര്‍പ്പണം എ.ജി സദാനന്ദന്‍ നിര്‍വ്വഹിക്കും. വിവിധ അംഗീകാരങ്ങള്‍ നേടിയ സഹൃദയ വേദി പ്രവര്‍ത്തകര്‍ക്ക് മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉപഹാരം നല്‍കും.
ആജീവനാന്ത അംഗങ്ങള്‍ക്ക് അംഗത്വ കാര്‍ഡ് നല്‍കും. 11ന് ഉച്ചതിരിഞ്ഞ് മുന്നിന് വൈലോപ്പിള്ളിഹാളില്‍ നടക്കുന്ന കവി സമ്മേളനം ജസ്റ്റിസ് ഡോ.പിഎന്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. 5ന് നടക്കുന്ന സ്ത്രീ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ നിഷ ജോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍, സെക്രട്ടറി ബേബി മൂക്കന്‍, ഖജാഞ്ചി അഡ്വ വി.എന്‍ നാരായണന്‍, ജോയിന്റ് സെക്രട്ടറി പ്രഫ വി.എ വര്‍ഗ്ഗീസ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss