|    May 26 Fri, 2017 5:36 am
FLASH NEWS

സഹീര്‍വധം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 25th April 2016 | Posted By: SMR

ഇരിക്കൂര്‍: ആയിപ്പുഴ തുമ്പോലില്‍ ഓട്ടോഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകനുമായ സി എച്ച് സഹീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആയിപ്പുഴ സ്വദേശികളായ അക്കരമ്മല്‍ നാസര്‍ (49), ബഷീര്‍ കീത്തേടത്ത് (41) എന്നിവരെയാണ് മട്ടന്നൂര്‍ സിഐ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സഹീറിന്റെ ബന്ധുവിന്റെ ഭര്‍ത്താവിനെക്കൊണ്ട് തളിപ്പറമ്പില്‍ മറ്റൊരു വിവാഹം കഴിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തുമ്പോള്‍ പള്ളിക്കുസമീപത്തെ പീടികക്കടുത്ത് നില്‍ക്കുകയായിരുന്ന സഹീറിനെ കാറിലെത്തിയ പ്രതികള്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി. ഒന്നാംപ്രതി നാസറാണ് കുത്തിയത്. ബഷീര്‍ കൊലപാതകത്തിന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day