|    Jun 18 Mon, 2018 7:05 pm
FLASH NEWS

സഹിഷ്ണുതാ സന്ദേശവുമായി റിപബ്ലിക് ദിനാഘോഷം

Published : 28th January 2017 | Posted By: fsq

 

കണ്ണൂര്‍: രാജ്യത്തിന്റെ 68ാമത് റിപബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. കണ്ണൂര്‍ പോലിസ് ഗ്രൗണ്ടില്‍ നടന്ന വിവിധ സേനാംഗങ്ങളുടെ പരേഡില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിച്ചു. അസഹിഷ്ണുതയുടെ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ജനതയ്ക്ക് ഉദാത്തമായ സങ്കല്‍പ്പത്തിലേക്ക് നാടിനെ നയിക്കാന്‍ കഴിയില്ലെന്നും സഹിഷ്ണുതയുടെ ശീലങ്ങള്‍ പാഠമാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലിസ്, ജയില്‍, എക്‌സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ഫോറസ്റ്റ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ് വിഭാഗങ്ങളില്‍ നിന്നായി 39 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. സുബേദാര്‍ മേജര്‍ ജുനു സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഎസ്‌സിയുടെയും നമിത രാജിയുടെ നേതൃത്വത്തിലുള്ള ആര്‍മി പബ്ലിക് സ്‌കൂളിന്റെയും ബാന്റ് സംഘങ്ങളും പങ്കെടുത്തു. ജില്ലാ ആംഡ് റിസര്‍വിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ദാമോദരന്‍ നേതൃത്വം നല്‍കി. മികച്ച പ്ലാറ്റൂണിനുള്ള ജില്ലാ കലക്ടറുടെ റോളിങ് ട്രോഫിക്ക് സര്‍വീസ് വിഭാഗത്തില്‍ കെഎപി നാലാം ബറ്റാലിയനും വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ തോട്ടട ഗവ. പോളിടെക്‌നിക്കും അര്‍ഹരായി. മികച്ച പരേഡ് ട്രൂപ്പുകളായി കെഎപി നാലാം ബറ്റാലിയന്‍ (സര്‍വീസ് വിഭാഗം), ഗവ. പോളി ടെക്‌നിക്, കണ്ണൂര്‍ (എന്‍സിസി സീനിയര്‍), എച്ച്എസ്എസ് കൂടാളി (എന്‍സിസി ജൂനിയര്‍), മമ്പറം എച്ച്എസ്എസ് (സ്റ്റുഡന്റ് പോലിസ്), കടമ്പൂര്‍ എച്ച്എസ്എസ് (സ്‌കൗട്ട്), എസ്എന്‍ ട്രസ്റ്റ്, തോട്ടട (ഗൈഡ്‌സ്), സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് (ജൂനിയര്‍ റെഡ്‌ക്രോസ് ബോയ്‌സ്), സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് (ജൂനിയര്‍ റെഡ്‌ക്രോസ് ഗേള്‍സ്) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.  വിവിധ വകുപ്പുകള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളില്‍ റവന്യൂ, ജില്ലാ മെഡിക്കല്‍ ഓഫിസ്, നെഹ്‌റു യുവകേന്ദ്ര എന്നിവ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ വര്‍ഷം ജനോപകാരപ്രദമായ നൂതന പദ്ധതികള്‍ നടപ്പാക്കിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. മേയര്‍ ഇ പി ലത, പി കെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പോലിസ് സൂപ്രണ്ട് കെ പി ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കൗണ്‍സിലര്‍ ലിഷ ദീപക്, അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം ഇ മുഹമ്മദ് യൂസുഫ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss