|    Nov 19 Mon, 2018 11:22 pm
FLASH NEWS

സഹായ അഭ്യര്‍ഥനയുമായെത്തി മോഷണം; രണ്ടുപേര്‍ പിടിയില്‍

Published : 11th March 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡില്‍ മുസ്‌ലിം സ്ട്രീറ്റിലുള്ള കച്ചവട സ്ഥാപനത്തില്‍ കഴിഞ്ഞ മാസം 28ന് ഉച്ചയ്ക്ക് 1.15 ന് ബധിരനും മൂകനുമായി അഭിനയിച്ച് സഹായ അഭ്യര്‍ഥനയുമായി സ്ഥാപനത്തില്‍ചെന്ന് മേശപ്പുറത്തിരുന്ന ഒരുലക്ഷത്തോളം രൂപ മോഷ്ടിച്ച തമിഴ്‌നാട് വെല്ലൂര്‍ ശങ്കരപുരം പളനി, വെല്ലൂര്‍ ശങ്കരപുരംകുമാര്‍ എന്നിവരാണ് പോലിസ് പിടിയിലായത്.
കച്ചവടസ്ഥാപനങ്ങളില്‍ കടന്നുചെന്ന് കൈയ്യിലിരിക്കുന്ന പേപ്പറും ബാഗും മേശപ്പുറത്തുവച്ച ശേഷം പണവും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിക്കുന്നതാണ് പ്രതികളുടെ രീതി.
മോഷ്ടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ നിന്നും കണ്ടതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ഭാഗത്തുനിന്നാണ് പ്രതികള്‍ പിടിയിലായത്.
എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ജോസഫ് സാജന്‍, സിവില്‍ പോലിസ് ഓഫിസര്‍ സുധീര്‍ ബാബു, അജ്മല്‍ എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss