|    Sep 26 Wed, 2018 2:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സഹായഹസ്തവുമായി നിരവധി പേര്‍

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയക്കെടുതി അതിജീവിക്കുന്നതിനു വേണ്ടി കേരളത്തിനു സഹായഹസ്തവുമായി നിരവധി പേര്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കേരളത്തിന് 10 കോടി രൂപ നല്‍കും. തുക ഉടന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ദുരിതത്തില്‍ കേരള ജനതയോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ അറിയിച്ചു.
ഒരു ദിവസത്തെ ശമ്പളം കേരളജനതയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ആന്ധ്രയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആന്ധ്ര ഐഎഎസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്‌ക്കൊപ്പം നില്‍ക്കുന്നെന്നു പറഞ്ഞുകൊണ്ടാണു സംഘടന ഇക്കാര്യമറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയവര്‍ക്കും സംഘടന പിന്തുണ അറിയിച്ചു. തമിഴ്‌നാട് ഭരണകക്ഷിയായ അണ്ണ ഡിഎംകെയുടെ എല്ലാ എംഎല്‍എമാരുടെയും എംപിമാരുടെയും ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. ദുരിതാശ്വാസ ക്യാംപിലേക്കും മറ്റുമുള്ള വസ്തുക്കള്‍ സൗജന്യമായി എത്തിക്കാന്‍ റെയില്‍വേ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി. സര്‍ക്കാരിതര സംഘടനകള്‍ക്കു സൗജന്യം ലഭിക്കണമെങ്കില്‍ ഡിവിഷനല്‍ മാനേജറുടെ അനുമതി വാങ്ങണമെന്നും റെയില്‍വേ അറിയിച്ചു.
കേരളത്തിലെ അവസ്ഥയില്‍ സിനിമാതാരം അമിതാഭ് ബച്ചന്‍ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കരണ്‍ ജോഹര്‍, വരുണ്‍ ധവാന്‍, ഋതിക് റോഷന്‍, ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ തുടങ്ങിയ ബോളിവുഡിലെ പ്രമുഖരും കേരളത്തില്‍ സഹായം നല്‍കണമെന്ന് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss