|    Sep 26 Wed, 2018 2:47 pm
FLASH NEWS

സഹായഹസ്തവുമായി എസ്ഡിപിഐ

Published : 13th August 2018 | Posted By: kasim kzm

കണ്ണൂര്‍: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എസ്ഡിപിഐ നേതാക്കള്‍ കണ്ണൂര്‍ കലക്ടറേറ്റിലെത്തി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അഭ്യര്‍ഥന മാനിച്ച് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി വസ്ത്രങ്ങള്‍, പുതപ്പുകള്‍, പായ, പാത്രങ്ങള്‍, സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങി നൂറോളം പേര്‍ക്കുള്ള അവശ്യസാധനങ്ങളാണു കൈമാറിയത്.
ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറി കെ ഇബ്രാഹിം, ഖജാഞ്ചി എ ഫൈസല്‍ നേതൃത്വം നല്‍കി. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സഹായം എത്തിക്കാന്‍ സന്നദ്ധമാണെന്ന് നേതാക്കള്‍ കലക്ടറെ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss