|    Sep 25 Tue, 2018 11:16 am
FLASH NEWS

സഹായവുമായി പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ

Published : 19th August 2018 | Posted By: kasim kzm

തൊടുപുഴ: മഴക്കെടുതി മൂലം ദുരിതം പേറി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തില്‍ സഹായങ്ങള്‍ എത്തിച്ചു. തൊടുപുഴ മേഖലാതലത്തില്‍ സംയുക്തമായി ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മറ്റുമാണ് എത്തിച്ചു നല്‍കിയത്. അരി, കുടിവെള്ളം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് ശേഖരിച്ചത്.
അവശ്യസാധനങ്ങള്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അഫ്‌സല്‍ കാഞ്ഞാര്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എം എസ് സുബൈര്‍ എന്നിവര്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിക്ക് കൈമാറി. പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ മേഖലാ നേതൃത്വങ്ങളായ നൗഷാദ് കാഞ്ഞാര്‍, സുനീര്‍ കോടിക്കുളം, മുഹമ്മദ് മൗലവി, ഷംനാസ്, ഷാനവാസ്, അനസ് തൊടുപുഴ തുടങ്ങിയവര്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss