|    Sep 21 Fri, 2018 8:04 am
FLASH NEWS

സഹായവുമായി കോട്ടയ്ക്കല്‍; തനത് ഫണ്ടില്‍ നിന്നു 10 ലക്ഷം കൈമാറും

Published : 25th August 2018 | Posted By: kasim kzm

മലപ്പുറം: സംസ്ഥാനത്തുണ്ടായ പ്രകൃതിക്ഷോഭത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി കോട്ടയ്ക്കല്‍ നഗരസഭ. തനത് ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി നഗരസഭ 10 ലക്ഷം രൂപ കൈമാറും.
2018-19 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികള്‍ക്കായി നീക്കി വെച്ചിരുന്ന തുകയില്‍ നിന്നും അത്യാവശ്യമുള്ളവ ഒഴികെ മാറ്റിവെച്ചാണ് ദുരിതബാധിതരെ സഹായിക്കാനുള്ള ഈ തുക വകയിരുത്തുന്നത്.
ആദ്യ ഗഡുവെന്ന നിലയിലാണ് 10 ലക്ഷം രൂപ നല്‍കുന്നത്. ആവശ്യമെങ്കില്‍ ഇനിയും തുക നല്‍കാനാണ് നഗരസഭയുടെ തീരുമാനം. തിരുവനന്തപുരത്ത് വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നേരിട്ട് തുക കൈമാറും. ഈ തുക കൂടാതെ നഗരസഭാ ജീവനക്കാരും ജനപ്രതിനികളും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നുണ്ട്.
പ്രളയവും ഉരുള്‍പൊട്ടലും മൂലം ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളും ദുരിതങ്ങളും കാണുമ്പോള്‍ മുഖം തിരിച്ചു നഗരസഭയ്ക്ക് സാധിക്കില്ലെന്നും അതിനാലാണ് മറ്റു പ്രയാസങ്ങള്‍ സഹിച്ചും നഗരസഭ ഈ തുക തനത് ഫണ്ടില്‍ നിന്നും വകയിരുത്താന്‍ തീരുമാനിച്ചതെന്ന് ചെയര്‍മാന്‍ കെ കെ നാസര്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss