|    Oct 18 Thu, 2018 7:47 pm
FLASH NEWS

സഹവര്‍ത്തിത്വത്തിന്റെ തണല്‍ വിരിച്ച് പാണക്കാട്ട് മാനവമൈത്രി സംഗമം

Published : 23rd January 2017 | Posted By: fsq

 

മലപ്പുറം: പ്രശ്‌ന കലുഷിതമായ വര്‍ത്തമാനകാലത്തില്‍ സഹര്‍ത്തിത്വത്തിന്റെ തണല്‍ വിരിച്ച് പാണക്കാട് കൊടപ്പനക്കല്‍ കുടുംബം ഒരുക്കിയ മാനവമൈത്രി സംഗമം ശ്രദ്ധേയമായി. സഹിഷ്ണുതയും സാഹോദര്യവും വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന കാലത്ത് സ്‌നേഹവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു സംഗമം. ഇന്നലെ മഗ്‌രിബ് നമസ്‌കാരത്തിന് ശേഷമാണ് പാണക്കാട്ട് ഈ വര്‍ഷത്തെ സംഗമം ഒരുക്കിയത്. മതങ്ങളെ വിദ്വേഷത്തിന്റെ വേദിയാക്കുന്നവര്‍ മതങ്ങളുടെ അന്തസത്ത ഉള്‍ക്കൊള്ളാത്തവരാണെന്നും ഇത്തരക്കാര്‍ മാനമൈത്രിക്ക് തന്നെ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് സംഗമം ചൂണ്ടിക്കാട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യം ഏതെങ്കിലും മതത്തിനോ സംഘടനയ്‌ക്കോ തീറെഴുതപ്പെട്ടതല്ല. വ്യത്യസ്ത വിഭാഗങ്ങളും മതങ്ങളിലുമായിരുന്നവര്‍ ഐക്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തെ പരാജയപ്പെടുത്തി നേടിയെടുത്തതാണ് സ്വാതന്ത്ര്യം. ഈ ഐക്യവും കെട്ടുറപ്പുമാണ് പ്രധാനം. അത് നശിച്ചാല്‍ സര്‍വനാശമായിരിക്കും ഫലം. എല്ലാ മതങ്ങളും സമാധാനം മാത്രമാണ് ആഹ്വാനം ചെയ്യുന്നതെന്നും മതങ്ങളില്‍ അടിച്ചമര്‍ത്തലില്ലെന്നും തങ്ങള്‍ പറഞ്ഞു.  അബ്ബാലസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം പി അബ്ദുസ്സമദ് സമദാനി പ്രഭാഷണം നടത്തി. മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, രാഹുല്‍ ഈശ്വര്‍, ഡോ.ബഷീര്‍ ഫൈസി ദേശമംഗലം, ഫാദര്‍ തോമസ് പനക്കല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss