|    May 25 Fri, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സിആര്‍പിഎഫ് ജവാന്മാര്‍ മരിച്ചു

Published : 10th December 2017 | Posted By: kasim kzm

റായ്പൂര്‍/ ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ടു സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം നാലു സിആര്‍പിഎഫ് ജവാന്മാര്‍ മരിച്ചു. ഒരു ജവാന് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണു സംഭവം.സിആര്‍പിഎഫിന്റെ 168ാം ബറ്റാലിയനിലെ ക്യാംപില്‍ ശനിയാഴ്ച വൈകുന്നേരമാണ് വെടിവയ്പുണ്ടായതെന്ന് പോലിസ് ഡിഐജി സുന്ദര്‍രാജ് പി അറിയിച്ചു. കോണ്‍സ്റ്റബിള്‍ സാനന്ത്കുമാറാണ് തന്റെ എകെ 47 സര്‍വീസ് റൈഫിള്‍ കൊണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ചത്. നാലുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. എസ്‌ഐമാരായ വികി ശര്‍മ, മേഘ്‌സിങ്, അസിസ്റ്റന്റ് എസ്‌ഐ രാജ്‌വീര്‍ സിങ്, കോണ്‍സ്റ്റബിള്‍ ശങ്കരറാവു എന്നിവരാണു മരിച്ചത്. എഎസ്‌ഐ ഗജാനന്ദിനാണു പരിക്കേറ്റത്. മൃതദേഹങ്ങളും പരിക്കേറ്റ ജവാനെയും ഹെലികോപ്റ്ററില്‍ റായ്പൂരിലേക്കു കൊണ്ടുപോയി. സാനന്ത്കുമാറിനെ ബലപ്രയോഗത്തിലൂടെയാണ് മറ്റു സഹപ്രവര്‍ത്തകര്‍ കീഴ്‌പ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss