|    Oct 17 Wed, 2018 4:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സഹപ്രവര്‍ത്തകനെ വധിക്കാന്‍ ക്വട്ടേഷന്‍: കന്നഡ ടാബ്ലോയ്ഡ് എഡിറ്റര്‍ അറസ്റ്റില്‍

Published : 9th December 2017 | Posted By: kasim kzm

ബംഗളൂരു: സഹപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ നിയോഗിച്ച എഡിറ്ററെ പോലിസ് അറസ്റ്റ് ചെയ്തു. ‘ഹായ് ബാംഗഌര്‍’’ എന്ന കന്നഡ ടാബ്ലോയ്ഡ് പത്രത്തിന്റെ എഡിറ്റര്‍ രവി ബെലെഗെരെയാണ് അറസ്റ്റിലായത്. സുനില്‍ ഹെഗരവള്ളിയെ കൊലപ്പെടുത്താനാണു രവി ക്വട്ടേഷന്‍ നല്‍കിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു വാടകക്കൊലയാളി ശശിധര്‍ മുണ്ടെവാഡിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തായത്. രവിയെ അറസ്റ്റ് ചെയ്ത പോലിസ് പിസ്റ്റളും ഇരട്ടക്കുഴല്‍ തോക്കും പിടിച്ചെടുത്തു. വ്യക്തിവൈരാഗ്യമാണു ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നു പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss