|    Oct 22 Sun, 2017 3:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഹപ്രവര്‍ത്തകനെ കുത്തി ജവാന്‍ ആയുധവുമായി കടന്നു

Published : 25th July 2016 | Posted By: SMR

ജമ്മു: സഹപ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച ബിഎസ്എഫ് ജവാന്‍ ആയുധങ്ങളുമായി കടന്നു. കശ്മീരിലെ അഖ്‌നൂരിലാണു സംഭവം. ഒരു ലൈറ്റ് മെഷീന്‍ ഗണ്ണും വെടിമരുന്ന് നിറച്ച 10 പെട്ടികളും ജവാന്‍ കൊണ്ടുപോയി. രാജീവ് രഞ്ജന്‍ എന്ന ജവാനാണ് നിസ്സാര കാര്യത്തിന് രാജ്ബിര്‍സിങ് എന്ന സഹപ്രവര്‍ത്തകനുമായി പിടിവലി നടത്തിയത്. തുടര്‍ന്ന് രഞ്ജന്‍ കത്തിയെടുത്ത് സിങിനെ കുത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടുന്നതിനു മുമ്പ് തോക്കും വെടിമരുന്ന് പെട്ടികളുമായി കടന്നുകളയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക