|    Feb 22 Thu, 2018 12:41 pm
FLASH NEWS

സഹപാഠി കയറിപ്പിടിച്ചു; വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചു

Published : 12th December 2017 | Posted By: kasim kzm

ചെറുതോണി: കൂടെപ്പഠിക്കുന്നവരുടെ മുന്നില്‍വച്ച് വിദ്യാര്‍ഥിനിക്ക് നേരെ സഹപാഠിയുടെ ആക്രമണം. പരാതി നല്‍കിയപ്പോള്‍ അധ്യാപിക ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ മാനേജ്‌മെന്റ് സ്‌കൂളിലാണു സംഭവം. പത്താം ക്ലാസില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് 10 ാം ക്ലാസ് മലയാളം മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി അടിച്ചത്. സ്‌കൂള്‍ വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ സഹ പാഠികള്‍ക്ക് മുമ്പില്‍ വച്ച് കയറി പിടിക്കുകയായിരുന്നു. കുതറി മാറിയ പെണ്‍കുട്ടി  പിന്നീട് ഹെഡ്മാസ്റ്റര്‍ക്ക് പരാതി എഴുതി നല്‍കി. എന്നാല്‍ സ്‌കൂളിലെ ഒരു കന്യാസ്ത്രിയായ അധ്യാപിക കേസുമായി മുന്നോട്ട് പോയാല്‍ ഭാവി പോവുമെന്ന് വിദ്യാര്‍ത്ഥിനിയെ ഭീക്ഷണിപ്പെടുത്തി. ഇതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് തുനിഞ്ഞതെന്ന് വിദ്യാര്‍ത്ഥിനിയുടെ സഹപാഠികള്‍ പറഞ്ഞു. ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി പോലിസില്‍ അറിയിക്കണമെന്നതാണ് ചട്ടം. എന്നാല്‍ സ്‌കൂളിന്റെ പേരിനെ ബാധിക്കുമെന്ന് പറഞ്ഞാണ് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പെണ്‍കുട്ടിയുടെ മാതാവിനെ സ്‌കൂളിലെക്ക് അധികൃതര്‍ വിളിപ്പിച്ചിരിക്കുകയാണ്.  ചൈല്‍ഡ് ഹെല്‍പ്പ് ലൈനും പരാതി ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss