|    Jun 24 Sun, 2018 10:08 pm
FLASH NEWS
Home   >  National   >  

സഹപാഠിയെ ബലാത്സംഗം ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റില്‍

Published : 23rd May 2016 | Posted By: mi.ptk

rape

ന്യൂഡല്‍ഹി: വിദേശിയായ സഹപാഠിയെ ബലാംത്സംഗം ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റില്‍. സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ ആഫ്രിക്ക സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്ന കേസിലാണ് ഗുവഹാട്ടി സ്വദേശി അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. ഹോസ്റ്റലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യം നല്‍കി ബലാത്സംഗത്തിന് ഇരയാക്കുകയാക്കുകയായിരുന്നു എന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss