|    Dec 17 Sun, 2017 3:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഹപാഠിയെ കൂട്ടബലാല്‍സംഗം ചെയ്ത വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published : 28th November 2015 | Posted By: SMR

മുംബൈ: സഹപാഠിയെ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്ത നാല് വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കിഴക്കന്‍ പ്രാന്തപ്രദേശമായ മലഡയിലാണ് സംഭവം. അഞ്ചു പേരും പത്താം തരം വിദ്യാര്‍ഥികളാണെന്ന് പോലിസ് അറിയിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 8ന് ആണ്‍കുട്ടികളില്‍ ഒരാള്‍ പഠിക്കാന്‍ സഹായിക്കാനെന്ന വ്യാജേന വിദ്യാര്‍ഥിനിയെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. നേരത്തേ അവിടെ എത്തിയിരുന്ന മറ്റു മൂന്നു വിദ്യാര്‍ഥികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss