|    Apr 23 Sun, 2017 11:03 am
FLASH NEWS

സഹപാഠിയുടെ സ്മരണയ്ക്കായി സ്‌കൂളില്‍ ലൈബ്രറി കോര്‍ണര്‍

Published : 2nd November 2016 | Posted By: SMR

മുഹമ്മദ് അന്‍സാരി

പീരുമേട്: സഹപാഠിയുടെ സ്മരണക്കായി കൂട്ടുകാരുടെയും ഗുരുക്കന്‍മാരുടെയും അക്ഷര സമ്മാനം. അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ ജെസ് എന്ന വിദ്യര്‍ഥിയോടുള്ള ആദരസൂചകമായി  സഹപാഠികളും അധ്യാപകരും ചേര്‍ന്ന് പെരുവന്താനം സെന്റ് ജോസഫ് സ്‌കൂള്‍ ലൈബ്രറിയില്‍ ജെസ്സിന്റെ പേരില്‍ ലൈബ്രറി കോര്‍ണര്‍ ആരംഭിച്ചു. പ്രാരംഭഘട്ടമായി 10000 രൂപയുടെ ബുക്കുകളാണ് ലൈബ്രറിയിലേക്ക് വാങ്ങിയിരിക്കുന്നത്. ജെസ്സിന്റെ പേരില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നാല് സ്‌കോളര്‍ഷിപ്പുകളും ഈ വര്‍ഷം മുതല്‍ സ്‌കൂളില്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിനും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനാ യിരുന്നു ജെസ്. കഴിഞ്ഞ ആഗസ്ത് 13നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സഹോദരങ്ങളായ ജെസും ജിസും സഞ്ചരിച്ച ബൈക്ക് വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറ കല്ലാര്‍ കവലയ്ക്ക് സമീപത്ത് നിയന്ത്രണംവിട്ട് ടിപ്പര്‍ ലോറിക്ക് അടിയില്‍ പെടുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ജെസ് മരിച്ചു.ജെസിന്റെ അവയവങ്ങളും ബന്ധുക്കള്‍ ദാനം ചെയ്തു . അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധരെത്തി കണ്ണുകള്‍ ശേഖരിച്ചിരുന്നു .അകാലത്തില്‍ വിട്ടുപിരിഞ്ഞ  കൂട്ടുകാരന്റെ ഓര്‍മകള്‍ എന്നും ജീവിക്കുന്നതിനായാണ് ഗുരുക്കന്‍മാരും സഹപാഠികളും ചേര്‍ന്ന് ലൈബ്രറി  സംരഭത്തിന് തുടക്കം കുറിച്ചത്.സഹപാഠികള്‍ക്ക് പിന്തുണയായി ലൈബ്രറിയിലേക്കുള്ള ബുക്കുകളുടെ എണ്ണം കൂട്ടാനുള്ള പരിശ്രമത്തിലാണ്  ജെസ്സിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ഉറ്റ സുഹൃത്തുക്കളും. അക്ഷരങ്ങളുടെ ലോകത്ത് സ്‌കൂളിലെ വരും തലമുറയ്ക്ക് ജെസിന്റെ പേരിലുള്ള ലൈബ്രറി കോര്‍ണര്‍ ഒരു പ്രകാശമായിരിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു പെരുവന്താനം സെന്റ് ജോസഫ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു മരിച്ച ജെസ്.മഠത്തില്‍ പറമ്പില്‍ ജോണ്‍സന്റെയും സോണിയയുടെ രണ്ട് മക്കളില്‍ ഇളയവനാണ് ജെസ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day