|    Jan 21 Sat, 2017 10:09 am
FLASH NEWS

സഹപാഠിയുടെ അമ്മക്കെതിരേ ചമ്രവട്ടത്ത്‌നിയമ വിദ്യാര്‍ഥിനി പോരിന്

Published : 26th October 2015 | Posted By: SMR

പൊന്നാനി: നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായ ബിന്‍സി ഭാസ്‌കര്‍ മല്‍സരക്കുന്നത് സഹപാഠിയുടെ അമ്മക്കെതിരേ. ഇരുപതാം വാര്‍ഡായ ചമ്രവട്ടം ജങ്ഷനിലാണ് ഇടത് സ്ഥാനാര്‍ഥിയായി ബിന്‍സി മല്‍സരിക്കുന്നത്.നിയമവിദ്യാര്‍ഥി കൂടിയായ ബിന്‍സിക്ക് പ്രായം 21 വയസ്സ് മാത്രം.
എതിരാളി അടുത്ത സുഹൃത്ത് കൂടിയായ സഹപാഠിയുടെ അമ്മ വസന്തകുമാരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 2000 , 2005 വര്‍ഷങ്ങളില്‍ യുഡിഎഫിന്റെ കോട്ടയായിരുന്ന ഈ വാര്‍ഡില്‍ 2010 ല്‍ സിപിഎമ്മിലെ ലതീഫ് തിരിച്ചു പിടിക്കുകയായിരുന്നു.
വാര്‍ഡ് നിലനിറുത്താന്‍ ഇത്തവണ ഡിവൈഎഫ്‌ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി അംഗമായ ബിന്‍സിയെയാണ് സിപിഎം ചുമതലപ്പെടുത്തിയത്. 21 വയസ്സ് പ്രായമുള്ള ഈ പെണ്‍കുട്ടി തൃശൂര്‍ ഗവ: ലോ കോളേജിലെ അവസാന വര്‍ഷ നിയമ വിദ്യാര്‍ഥി കൂടിയാണ്. നൈതല്ലൂര്‍ സ്വദേശിയായ ബിന്‍സി ചമ്രവട്ടത്തെ മരുമകളാണ്. ഡിവൈഎഫ്‌ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും,പൊന്നാനി എംഎല്‍എ ശ്രീരാമകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും മാധ്യമപ്രവര്‍ത്തകനും ചമ്രവട്ടം ജങ്ഷന്‍ സ്വദേശിയുമായ ദിപേഷിന്റെ ഭാര്യയാണ് ബിന്‍സി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക