|    Jan 24 Tue, 2017 10:45 pm
FLASH NEWS

സഹപാഠിക്ക് സ്‌നേഹവീടൊരുക്കാന്‍ മുട്ടാഞ്ചേരി ഹസനിയ എയുപി സ്‌കൂള്‍

Published : 15th October 2016 | Posted By: Abbasali tf

നരിക്കുനി: കൊച്ചുകൂരയില്‍ മാതാവിനൊപ്പം അന്തിയുറങ്ങുന്ന സഹപാഠിക്ക് സ്‌നേഹവീടൊരുക്കാന്‍ മുട്ടാഞ്ചേരി ഹസനിയ എ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളും പിടിഎയും. മടവൂര്‍ ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡില്‍ മുട്ടാഞ്ചേരി ഈച്ചരങ്ങോട്ട് മലയില്‍ പരേതനായ ഭാസ്‌കരന്റെ മകള്‍ ബിജിഷ്മക്കും അമ്മ ശാന്തക്കും സുരക്ഷിതമായി അന്തിയുറങ്ങുന്നതിന് വേണ്ടിയാണ് ഈ പ്രയത്‌നം. 20 ദിവസം മുമ്പ് ഭര്‍ത്താവ് ഭാസ്‌കരന്‍ അര്‍ബുദം മൂലം മരണപ്പെട്ടതോടെ 7ാം ക്ലാസില്‍ പഠിക്കുന്ന മകളുമായി മലമുകളിലെ അടച്ചുറപ്പില്ലാത്ത ഒരു ഷെഡില്‍ നിസഹായവസ്ഥയിലാണ് അമ്മ ശാന്ത. രണ്ട് മുറിയും അടുക്കളയും വരാന്തയുമടങ്ങുന്ന ഒരു വീട് നിര്‍മ്മിക്കുന്നതിന് തറ കെട്ടിയത് മാത്രമാണ് ഇപ്പോഴുള്ളത്. മലയുടെ താഴെ റോഡ് അവസാനിക്കുന്നിടത്ത് നിന്നും പ്രദേശത്തെ ഒരു പറ്റം സുമനസ്സുകളായ ചെറുപ്പക്കാര്‍ പടവിനുള്ള സിമന്റ്കട്ട മലമുകളില്‍ ചുമന്ന ്‌കൊണ്ട് വെച്ചിരുന്നു. ആയിടെയാണ് ഭര്‍ത്താവ് മരണപ്പെട്ടത്. അസുഖമായി കിടക്കുമ്പോഴും മകളെ സുരക്ഷിതമായി താമസിപ്പിക്കുക എന്ന ചിന്തയായിരുന്നു ഭാസ്‌കരന്. ആരില്‍ നിന്നൊക്കെയോ സ്വരൂപിച്ച പണം കൊണ്ട് വീട് പണി ആരംഭിക്കാനിരിക്കെയാണ് വിധി അര്‍ബുദത്തിന്റെ രൂപത്തില്‍ ഭാസ്‌കരനെ തേടിയെത്തിയത്. സൂക്ഷിച്ച പണം മുഴുവന്‍ ചികിത്സക്ക് ചെലവഴിച്ചെങ്കിലും മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഈ അമ്മയുടെയും മകളുടെയും ദുരവസ്ഥ മനസ്സിലാക്കിയാണ് മുട്ടാഞ്ചേരി ഹസനിയ എ യുപി.സ്‌കൂളിലെ പിടിഎ കൂട്ടൂകാരിയ്‌ക്കൊരു വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. ഒരു മനസ്സായി വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റും കൂടെയുണ്ട്. സ്‌കൂൡ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കമ്മറ്റിക്ക് രൂപം നല്‍കി. യോഗം മടവൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ വി സി റിയാസ്ഖാന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സലീം അധ്യക്ഷത വഹിച്ചു. സലീം മുട്ടാഞ്ചേരി ചെയര്‍മാനും സി മനോജ്, കെ ഉമ്മര്‍—, എന്‍ പി അബൂബക്കര്‍, പി കെ സുരേന്ദ്രന്‍, എ സീനത്ത്, സി പി കിഷോര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും പ്രധാനാധ്യാപിക ഡോളി കണ്‍വീനറും ജുറൈജ് പുല്ലാളൂര്‍ ജോ.കണ്‍വീനറായും പിടിഎ വൈസ് പ്രസിഡണ്ട് യൂസഫലി ട്രഷററായും സ്വാഗതസംഘം രൂപീകരിച്ചു. ഉദാരമതികളുടെ കൂടി സഹായം ഉണ്ടെങ്കിലേ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുള്ളൂ. ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് മടവൂര്‍ ശാഖയില്‍ എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 334101000005058, കഎടഇ ഇീറല:കഛആഅ0003341.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക